ലോകസമാധാനത്തിന് 200ദിവസത്തെ ഉപവാസമനുഷ്ഠിച്ച് ജൈന സന്യാസി

മട്ടാഞ്ചേരി: ലോകസമാധാനവും ശാന്തിയും കൈവരുത്തുന്നതിന് 200 ദിവസത്തെ ഉപവാസ അനുഷ്ഠാനം പൂര്‍ത്തീകരിച്ച് ജൈന സന്യാസി ശ്രീധര്‍മ ശേഖര്‍ സാഗര്‍ജി. ഗുജറാത്ത് സ്വദേശിയായ സന്യാസി കഴിഞ്ഞ 13മാസമായി മട്ടാഞ്ചേരിയിലെ ജൈനക്ഷേത്രത്തില്‍ കഴിഞ്ഞുവരുകയാണ്. ഈ കാലയളവിലാണ് ഒന്നിടവിട്ട ദിവസങ്ങളില്‍ ഇദ്ദേഹം ഉപവാസം അനുഷ്ഠിച്ചത്. ഉപവാസമില്ലാത്ത ദിവസങ്ങളിലും ഒരുനേരത്തെ ലഘുഭക്ഷണം മാത്രമാണ് കഴിച്ചിരുന്നത്. പൊതുവെ സൂര്യന്‍ അസ്തമിച്ചാല്‍ ജൈന സന്യാസിമാര്‍ വെള്ളംപോലും കുടിക്കാറില്ല. സന്യാസി സാഗര്‍ജിയെ കൂടാതെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള രണ്ട് സന്യാസിമാരും മൂന്ന് സന്യാസിനിമാരുമാണ് ക്ഷേത്രത്തിലുള്ളത്. ഉപവാസ സമാപനം ആഘോഷത്തോടെയാണ് ജൈന സമുദായാംഗങ്ങള്‍ കൊണ്ടാടിയത്. ഗുജറാത്തില്‍നിന്ന് എത്തിയ ജാല്‍ സിങ്ങിന്‍െറ നേതൃത്വത്തില്‍ ഷഹനായിയിലും ദോലിലും സംഗീതമുയര്‍ത്തിയായിരുന്നു സന്യാസി സമൂഹത്തെ വരവേറ്റത്. രൂക്ഷവരള്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ കന്നുകാലികള്‍ ചത്തൊടുങ്ങുന്നെന്നും പരിഹാരമായി പുല്ല് വാങ്ങി ഗോശാലകളില്‍ എത്തിക്കാനും മനുഷ്യര്‍ക്കും കന്നുകാലികള്‍ക്കും വെള്ളമത്തെിക്കാനും സന്യാസി ആഹ്വാനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.