പുറമ്പോക്കില്‍ സ്ഥാപിച്ച കുടിലുകള്‍ പൊളിച്ച് നീക്കി, മരടില്‍ സംഘര്‍ഷം

മരട്: മരടിലെ പുറമ്പോക്ക് ഭൂമിയില്‍ സ്ഥാപിച്ച കുടിലുകള്‍ പൊളിച്ചു മാറ്റിയതില്‍ സംഘര്‍ഷം. കുടില്‍ തകര്‍ത്തതില്‍ പ്രക്ഷുബ്ധരായ സമരക്കാര്‍ രാവിലെ 10 മണിയോടെ വീണ്ടും കുടില്‍ കെട്ടാന്‍ തുടങ്ങിയത് പൊലീസ് തടഞ്ഞതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പൊലീസത്തെി സമരക്കാരെ കുടില്‍ കെട്ടുന്നത് തടയുകയും സ്ത്രീകളടക്കം സമരക്കാരെ അറസ്റ്റ് ചെയ്തു. സ്റ്റേഷനില്‍ കൊണ്ടുപോയി സമരക്കാര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. കൗണ്‍സിലര്‍ ബോബന്‍ നെടും പറമ്പിലുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് ബോബന്‍ നെടും പറമ്പിലിന്‍െറയും ഷറഫുദ്ദീന്‍െറയും ജാമ്യത്തില്‍ സമരക്കാരെ ഉച്ചയോടെ വിട്ടയച്ചു. നഗരസഭയുടെ ഭൂരിഭാഗം പുറമ്പോക്ക് ഭൂമികളും മറ്റും സ്വകാര്യ വ്യക്തികളും കോര്‍പറേറ്റ് ഗ്രൂപ്പുകളും കൈയേറി അധീനതയില്‍ ആക്കിയിരിക്കുകയാണെന്ന് ആരോപിച്ച്, കൈയേറ്റ പുറമ്പോക്ക് ഭൂമികള്‍ അളന്ന് തിട്ടപ്പെടുത്തി ഒരു തുണ്ട് ഭൂമി ഭൂരഹിതര്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ട് നഗരസഭ കൗണ്‍സിലര്‍ ജമീലയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസമാണ് കുടില്‍ കെട്ടി സമരം തുടങ്ങിയത്. ഞായറാഴ്ച വൈകീട്ട് പനങ്ങാട് പൊലീസുമായി ചര്‍ച്ച നടത്തുകയും സമരം താല്‍ക്കാലികമായി നിര്‍ത്തുകയും ചെയ്തു. ഞായറാഴ്ച രാത്രിയോടെ കുടില്‍ തകര്‍ത്തു. ഇതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ ജനകീയ സമര നേതാക്കള്‍ പനങ്ങാട് പൊലീസിനെ വിവരമറിയിക്കുകയും പൊലീസ് സ്ഥലത്തത്തെി സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. കുടില്‍ തകര്‍ത്ത് മന$പൂര്‍വം സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമിച്ചതാണെന്നും സമരം പൊളിക്കാനുള്ള ഗൂഢതന്ത്രമാണ് ഇതിന് പിന്നില്‍ ഉള്ളതെന്നും സമരക്കാര്‍ പറഞ്ഞു. നഗരസഭയിലെ കൈയേറ്റം നടത്തിയിട്ടുള്ള ഭൂരിഭാഗം പ്രദേശങ്ങളും ജനകീയ സമിതിയുടെ നേതൃത്വത്തില്‍ കണ്ടത്തെി ഭൂരഹിതര്‍ക്ക് നല്‍കാന്‍ വേണ്ടി വന്‍ പ്രക്ഷോഭം ആഹ്വാനം ചെയ്യുമെന്നും അറസ്റ്റ് ചെയ്ത് സമരത്തെ തകര്‍ക്കാനുള്ള ഗൂഢനീക്കം വിലപ്പോവില്ളെന്നും സമര നേതാക്കള്‍ വ്യക്തമാക്കി. നെട്ടൂര്‍ പള്ളി സ്റ്റോപ്പ് പരുത്തിച്ചുവട് പാലത്തിന് സമീപം തൊണ്ണത്താംപിള്ളിക്ക് കിഴക്ക് വശമായി രണ്ട് ഏക്കറോളം ഭൂമിയില്‍ ഇരുപത് സെന്‍േറാളം പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്തി ഭൂരഹിതര്‍ക്ക് നല്‍കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. ഇവിടെയുള്ള പുറമ്പോക്ക് സ്ഥലത്തിന് പകരം പുഴയോട് ചേര്‍ന്ന് തീരദേശ റോഡ് നിര്‍മിക്കാനും വൃദ്ധര്‍ക്ക് താമസിക്കാന്‍ പകല്‍ വീട് ഒരുക്കാനുമാണ് നഗരസഭ അധികൃതരും സ്വകാര്യ ഗ്രൂപ്പും ചേര്‍ന്ന് ഒത്ത് കളിക്കുന്നത്. ഈ ഭാഗത്ത് വരുന്ന റോഡ് നെട്ടൂര്‍ ചന്തയിലേക്ക് എത്തണമെങ്കില്‍ മറ്റ് സ്വകാര്യ വ്യക്തികളുടെ സ്ഥലം ഏറ്റെടുക്കേണ്ടതായി വരും. എന്നാല്‍, ഈ റോഡ് കൊണ്ട് നെട്ടൂര്‍ നിവാസികളേക്കാള്‍ കൂടുതല്‍ ഉപയോഗം ഈ സ്വകാര്യ ഗ്രൂപ്പിനാണ്. നെട്ടൂര്‍ മാടവന തണ്ടാശേരി ഭാഗത്ത് പകല്‍ വീട് എന്ന പേരില്‍ ഉപയോഗശൂന്യമായി കിടക്കുന്നത് രണ്ടെണ്ണമാണ്. വൈകീട്ട് സ്വകാര്യ ഗ്രൂപ് നല്‍കിയ പരാതിയെ തുടര്‍ന്ന് പനങ്ങാട് പൊലീസ് എത്തി സമരം നടത്തിയവരോട് ചര്‍ച്ച നടത്തുകയും തുടര്‍ന്ന് സമരം തല്‍ക്കാലം നിര്‍ത്തുകയുമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.