അണികളില്‍ ആവേശ തിരമാലകളുണര്‍ത്തി പര്യടനങ്ങള്‍

വൈപ്പിന്‍: കലാശ പോരാട്ടത്തിലേക്ക് നീങ്ങവെ വൈപ്പിനില്‍ അണികളില്‍ ആവേശമുണര്‍ത്തി യു.ഡി.എഫ്, എല്‍.ഡി.എഫ്, എന്‍.ഡി.എ, വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി പര്യടനങ്ങള്‍. യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.ആര്‍. സുഭാഷിന് ഞായറാഴ്ച കടമക്കുടി പഞ്ചായത്തിലായിരുന്നു പ്രചാരണം. കോതാട് പള്ളിക്ക് സമീപത്ത് നിന്നായിരുന്നു തുടക്കം. ഐ.എന്‍.ടി.യു.സി ദേശീയ ഉപാധ്യക്ഷന്‍ അഡ്വ. കെ.പി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് എ.പി. തോമസ് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി എം.ജെ. ടോമി, ബ്ളോക് പ്രസിഡന്‍റ് കെ.ജി. ഡോണോ, എ.പി. ആന്‍റണി, എന്‍.കെ. സച്ചു തുടങ്ങിയവര്‍ സംസാരിച്ചു. മണ്ഡലത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ നടന്ന കുടുംബ യോഗങ്ങളില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ലതിക സുഭാഷ് സംസാരിച്ചു. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എസ്. ശര്‍മ ഞായറാഴ്ച എടവനക്കാട് പഞ്ചായത്തില്‍ പര്യടനം നടത്തി. രാവിലെ എട്ടിന് അണിയല്‍ കടപ്പുറത്തായിരുന്നു തുടക്കം. മായാ ബസാറില്‍ സമാപിച്ചു. വിവിധ കേന്ദ്രങ്ങളില്‍ എം.ബി. ഭര്‍തൃഹരി, ബിനു തോമസ്, സി.സി. സിജി, പി.കെ. രാജീവ്, കെ.യു. ജീവന്‍മിത്ര, പ്രജാവതി പ്രകാശന്‍, എം.കെ. രാമകൃഷ്ണന്‍, എ.പി. പ്രിനില്‍, കെ.ജെ. ആല്‍ബി എന്നിവര്‍ സംസാരിച്ചു. കെ.എ. സാജിത്, വി.യു. അശോകന്‍, എന്‍.കെ. ബാബു, എം.കെ. മനാഫ്, സുലഭ സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. എന്‍.ഡി.എ. സ്ഥാനാര്‍ഥി കെ.കെ. വാമലോചനന്‍ ഞായറാഴ്ച പനമ്പുകാടുനിന്ന് പ്രചാരണം ആരംഭിച്ചു. ബി.ജെ.പി ജില്ലാ സെക്രട്ടറി അഡ്വ. കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്തു. വല്ലാര്‍പാടം, പിഴല, കടമക്കുടി എന്നീ പ്രദേശങ്ങളില്‍ പ്രചാരണം നടത്തി. കടമക്കുടിയില്‍ സമാപിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ജ്യോതിവാസ് പറവൂര്‍ ഞായറാഴ്ച പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട് പ്രദേശങ്ങളില്‍ പ്രചാരണം നടത്തി. ചെറായി രാമവര്‍മ സ്കൂളിന് കിഴക്ക് മനയത്തുകാട ് പ്രദേശത്തെ നിരവധി വീടുകള്‍ സന്ദര്‍ശിച്ചു. പ്രസിഡന്‍റ് എ.പി. മഹ്മൂദ് സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.