കാലടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ മോഷണം

കാലടി: കാലടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ മോഷണം. വ്യാഴാഴ്ച രാത്രിയാണ് മോഷണം നടന്നത്. ചുറ്റമ്പലത്തിന്‍െറ തെക്കുള്ള വാതിലിന്‍െറ മുകള്‍ഭാഗത്ത് മേല്‍ക്കൂരയുടെ ഓട് പൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. ശ്രീ കൃഷ്ണ പ്രതിഷ്ഠക്ക് മുന്നിലെ നമസ്കാര മണ്ഡപത്തിലും ഗണപതി പ്രതിഷ്ഠക്ക് മുന്നിലും വെച്ചിരുന്ന ഭണ്ഡാരങ്ങള്‍ ക്ഷേത്രവളപ്പിലെ മതിലിന് സമീപം ഇട്ടിട്ടുണ്ട്. ചുറ്റമ്പലത്തിന് വെളിയിലുള്ള അയ്യപ്പക്ഷേത്രത്തിന് മുന്നിലെ ഇരുമ്പ് ഭണ്ഡാരവും കുത്തിപ്പൊളിച്ച് പണം അപഹരിച്ചു. 15,000 രൂപ നഷ്ടമായതായും മേല്‍ശാന്തി വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചിന് അമ്പലം തുറക്കാനത്തെിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞതെന്നും മാനേജിങ് ട്രസ്റ്റി കാപ്പിള്ളി ശ്രീകുമാര്‍ നമ്പൂതിരി പറഞ്ഞു. ആലുവായില്‍നിന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തത്തെി പരിശോധന നടത്തി. ക്ഷേത്രത്തില്‍ കനകധാര യജ്ഞം ആരംഭിക്കാന്‍ ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് മോഷണം. ഈ ക്ഷേത്രത്തിന് സമീപമുള്ള ശൃംഗേരി ക്ഷേത്രത്തില്‍ കോടികള്‍ വിലമതിക്കുന്ന മരതക ശിവലിംഗം മോഷണം പോയിട്ട് ആറ് വര്‍ഷം കഴിഞ്ഞിട്ടും മോഷ്ടാക്കളെ കണ്ടത്തൊന്‍ പൊലീസിന് സാധിച്ചിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.