കോതമംഗലം: ഇരമല്ലൂരില്‍ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാക്കള്‍ക്ക് എതിരെ നടപടി എടുക്കാന്‍ പൊലീസ് മടിക്കുന്നെന്ന് മഹിളാ അസോസിയേഷന്‍. മൂന്നുദിവസം മുമ്പ് പറമ്പില്‍ കെട്ടിയ പശുവിനെ അഴിക്കാന്‍ പോയ സമയത്ത് രണ്ടുയുവാക്കള്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് കോതമംഗലം സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, കേസെടുത്ത് അന്വേഷണം നടത്താന്‍ പൊലീസ് തയാറാവാത്ത സാഹചര്യത്തില്‍ വീട്ടമ്മ മഹിളാ അസോസിയേഷന്‍ നേതാക്കളുമായി ബന്ധപ്പെടുകയായിരുന്നു. സ്ത്രീകളുടെ പരാതികളില്‍ വേഗത്തില്‍ നടപടി സ്വീകരിക്കാത്തത് പെരുമ്പാവൂരില്‍ സംഭവിച്ചത് ആവര്‍ത്തിക്കാന്‍ ഇടവരുത്തുമെന്നും അടിയന്തര നടപടി സ്വീകരിച്ച് പ്രതികളെ പിടികൂടണമെന്ന് മഹിളാ അസോസിയേഷന്‍ നേതാക്കളായ റഷീദ സലീം, രഞ്ജിനി രവി എന്നിവര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.