കോലഞ്ചേരി: വ്യാജ വിവരത്തത്തെുടര്‍ന്ന് കുന്നത്തുനാട് നിയോജക മണ്ഡലം പ്രചാരണസമിതി എല്‍.ഡി.എഫ് ചെയര്‍മാന്‍ അഡ്വ.പി.വി. ശ്രീനിജിന്‍െറ താമസ സ്ഥലത്തും കാറിലും റെയ്ഡ് നടത്തിയത് വിവാദമായി. വെള്ളിയാഴ്ച ഉച്ചക്ക് 12 ഓടെ പുത്തന്‍കുരിശ് സി.ഐ റെജി കുന്നിപ്പറമ്പിലിന്‍െറ നേതൃത്വത്തിലാണ് കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിക്ക് സമീപം ശ്രീനിജിന്‍െറ താല്‍ക്കാലിക താമസകേന്ദ്രത്തില്‍ പരിശോധനക്കത്തെിയത്. മദ്യം സൂക്ഷിച്ചിരിക്കുന്നെന്ന രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് പരിശോധനക്കത്തെിയതെന്ന് പൊലീസ് പറഞ്ഞു. വീടും പരിസരവും പരിശോധിച്ചെങ്കിലും ഒന്നും കണ്ടത്തൊനായില്ല. പൊലീസ് സംഘം മടങ്ങി അരമണിക്കൂറിന് ശേഷമാണ് തെരഞ്ഞെടുപ്പ് കമീഷന്‍ ഫ്ളയിങ് സ്ക്വാഡ് ഒബ്സര്‍വറായ പെരുമ്പാവൂര്‍ മുനിസിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പരിശോധനക്കത്തെി. എം.എല്‍.എക്കെതിരെ നോട്ടീസുകള്‍ ഇവിടെ അച്ചടിച്ച് സൂക്ഷിച്ചിരിക്കുന്നെന്ന വിവരം ലഭിച്ചതിനത്തെുടര്‍ന്നാണ് എത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വീടും വാഹനവുമെല്ലാം പരിശോധിച്ചെങ്കിലും ഒന്നും കണ്ടത്തൊന്‍ സാധിച്ചില്ല. വിവരമറിഞ്ഞ് സി.പി.എം സംസ്ഥാന സമിതിയംഗം സി.എന്‍. മോഹനന്‍, ജില്ലാ കമ്മിറ്റി അംഗം സി.ബി. ദേവദര്‍ശനന്‍, മണ്ഡലം സെക്രട്ടറി കെ.വി. ഏലിയാസ് തുടങ്ങി ഇടതുമുന്നണി നേതാക്കളും സ്ഥലത്തത്തെി. തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ എല്‍.ഡി.എഫിനെതിരെ വ്യാജ ആരോപണങ്ങളുമായി യു.ഡി.എഫ് സ്ഥാനാര്‍ഥി രംഗത്തിറങ്ങിയിരിക്കുകയാണെന്നും ഇത്തരം നടപടി തുടര്‍ന്നാല്‍ ശക്തമായി പ്രതികരിക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.