ജിഷ വധം: വിവിധ സംഘടനകള്‍ മാര്‍ച്ച് സംഘടിപ്പിച്ചു

മട്ടാഞ്ചേരി: പെരുമ്പാവൂരില്‍ ദാരുണമായി കൊല്ലപ്പെട്ട ജിഷയുടെ മരണത്തില്‍ പശ്ചിമകൊച്ചി മേഖലയില്‍ വിവിധ സംഘടനകളുടെ നേത്രത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. വെല്‍ഫെയര്‍ പാര്‍ട്ടി കൊച്ചി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നൂറുകണക്കിന് വനിതകളാണ് പ്രതിഷേധവുമായി രംഗത്തത്തെിയത്. തോപ്പുംപടി ഫിഷറീസ് ഹാര്‍ബറിന് സമീപത്തുനിന്നാണ് പ്രതിഷേധ ജ്വാല ഉയര്‍ത്തിയുള്ള പ്രകടനം ആരംഭിച്ചത്. കൊച്ചി നിയോജകമണ്ഡലം വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി എ.എസ്. മുഹമ്മദ് ഉദ്ഘാടനം നിര്‍വഹിച്ചു. ആബിദ ജലാല്‍, ഹസീന ഷുക്കൂര്‍, എ.എസ്. ഹസീന, ഹഫ്സ കൊച്ചി എന്നിവര്‍ നേതൃത്വം നല്‍കി. തോപ്പുംപടി കണ്ണമാലി ബസ് സ്റ്റോപ്പിന് സമീപം നടന്ന സമാപനം ഡോ. വാസന്തിയും നിര്‍വഹിച്ചു. പി.ഡി.പി കൊച്ചി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രതിഷേധപ്രകടനം മണ്ഡലം വൈസ് പ്രസിഡന്‍റ് എ.കെ. ഫസലു ഉദ്ഘാടനം ചെയതു. ടി.പി. ആന്‍റണി, സിന്ധു രാധാകൃഷ്ണന്‍, ജസി, എന്‍.കെ. അബു, പി.ബി. സലാം എന്നിവര്‍ സംസാരിച്ചു. തോപ്പുംപടിയില്‍നിന്ന് ആരംഭിച്ച പ്രകടനം അമ്മായിമുക്കില്‍ സമാപിച്ചു. മഹിളാ മോര്‍ച്ച കൊച്ചി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തോപ്പുംപടി ഹാര്‍ബര്‍ പാലത്തിനു സമീപം പ്രാര്‍ഥനസംഗമം നടത്തി. കൗണ്‍സിലര്‍ ശ്യാമള എസ്. പ്രഭു ഉദ്ഘാടനം ചെയ്തു. കാമിനി ജയന്‍ അധ്യക്ഷത വഹിച്ചു. ബി.ജെ.പി സ്ഥാനാര്‍ഥി പ്രവീണ്‍ ദാമോദരപ്രഭു, രതി ബാബു, സീന സത്യശീലന്‍, രജിനി രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കൊച്ചി മണ്ഡലം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധമാര്‍ച്ച് മണ്ഡലം സെക്രട്ടറി പി.എസ്. ഗിരീഷ് ഉദ്ഘാടനം ചെയ്തു. മനുമോഹന്‍, സന്തോഷ്, ജോസഫ് ഫെര്‍ണാണ്ടസ്, റാഷിം എന്നിവര്‍ നേതൃത്വം നല്‍കി. കരുവേലിപ്പടിയില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് തോപ്പുംപടിയില്‍ സമാപിച്ചു. ഫോര്‍ട്ട്കൊച്ചി അമരാവതി ഡിവിഷനിലെ അയല്‍ക്കൂട്ടം പ്രവര്‍ത്തകര്‍ പകല്‍ വെളിച്ചത്തില്‍ മെഴുകുതിരി തെളിച്ച് മൗനജാഥ നടത്തിയാണ് പ്രതിഷേധിച്ചത്. ഫോര്‍ട്ട് കൊച്ചി വെളി പള്ളത്ത് രാമന്‍ മൈതാനിയില്‍നിന്ന് ആരംഭിച്ച മൗനജാഥക്ക് എ.ഡി.എസ് ചെയര്‍പേഴ്സണ്‍ ഗിരിജ, ചിത്ര, ജയ എന്നിവര്‍ നേതൃത്വം നല്‍കി. നൂറുകണക്കിന് വനിതകള്‍ പ്രകടനത്തിന്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.