പാറമട മാലിന്യനിക്ഷേപ കേന്ദ്രമാക്കി; നാട്ടുകാര്‍ വോട്ട് ബഹിഷ്കരിക്കുന്നു

മൂവാറ്റുപുഴ: ജനവാസ കേന്ദ്രത്തിലെ പാറമട മാലിന്യനിക്ഷേപ കേന്ദ്രമാക്കിയതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ വോട്ട് ബഹിഷ്കരിക്കാനൊരുങ്ങുന്നു. പായിപ്ര പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ ഹരിജന്‍ കോളനി, തൈക്കാവുംപടി മേഖലയിലെ ജനങ്ങളാണ് പോളിങ് ബൂത്തിലേക്കില്ളെന്ന് പ്രഖ്യാപനവുമായി രംഗത്തത്തെിയത്. ഭരണ-പ്രതിപക്ഷ കക്ഷികളുടെ ഒത്താശയോടെയാണ് മാലിന്യ നിക്ഷേപം നടക്കുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു. തൈക്കാവുംപടിക്ക് സമീപത്തെ പാറമടയില്‍ ആലുവ, പെരുമ്പാവൂര്‍ ഭാഗങ്ങളിലെ ആശുപത്രിയിലെ പ്ളാസ്റ്റിക് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. ഇതിനെതിരെ നിരവധി പരാതികള്‍ പറഞ്ഞിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പില്‍ വോട്ട് ബഹിഷ്കരിക്കാന്‍ തീരുമാനിച്ചതെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. പാറമടയില്‍നിന്നുള്ള ദുര്‍ഗന്ധവും ഈച്ചയും കൊതുകും ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. മഴക്കാലമാകുന്നതോടെ മാലിന്യം സമീപത്തെ കിണറുകളിലേക്കും മറ്റും ഒഴുകിയത്തെി സാംക്രമിക രോഗങ്ങള്‍ പടര്‍ന്നുപിടിക്കാനുള്ള സാധ്യതയും ഏറെയാണ്. പുറമെ ഇവിടെ പ്രവര്‍ത്തിക്കുന്ന ആറോളം കമ്പനികളില്‍നിന്നുള്ള പുകപടലവും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ഭരണ-പ്രതിപക്ഷ കക്ഷികള്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും പരിഹാരമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് വോട്ട് ബഹിഷ്കരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.