കൊച്ചി : മമ്മൂട്ടിയുടെ നേതൃത്വ ത്തില്‍ അന്‍പോട് കൊച്ചിയുമായി സഹകരിച്ചു നടത്തുന്ന കുടിവെള്ള വിതരണ പദ്ധതി ‘ഓണ്‍ യുവര്‍ വാട്ട’റിന് വന്‍ സ്വീകാര്യത. പദ്ധതിയുടെ വിജയത്തെ തുടര്‍ന്ന് മറ്റു ജില്ലകളിലേക്കുകൂടി കുടിവെള്ള വിതരണം വ്യാപിപ്പിക്കുന്നു. കൊച്ചി നഗരത്തില്‍ മാത്രം അറുപതോളം വാട്ടര്‍ കിയോസ്കുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇരുപത്തിനാല് മണിക്കൂറും വെള്ളം ലഭ്യമാകുന്ന കിയോസ്ക്കുകള്‍ യാത്രക്കാര്‍ക്കും ജനങ്ങള്‍ക്കും ആശ്വാസമാവുകയാണ്. എം.ജി. റോഡ് ഹൈകോര്‍ട്ട് ജങ്ഷന്‍, കടവന്ത്ര, തമ്മനം, വൈറ്റില ,പാലാരിവട്ടം, കലൂര്‍, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പലയിടത്തായി കിയോസ്കുകളുണ്ട്. ബുധനാഴ്ച മുതല്‍ കോട്ടയം,തിരുവനന്തപുരം എന്നിവിടങ്ങളിലും വാട്ടര്‍ കിയോസ്കുകള്‍ സ്ഥാപിക്കും. ഇതിന് പുറമേ വെള്ളത്തിനായി ബുദ്ധിമുട്ടുന്ന പല സ്ഥലങ്ങളിലും ചൊവ്വാഴ്ച ടാങ്കര്‍ ലോറികളില്‍ വെള്ളം എത്തിച്ചുകൊടുത്തു. ഉദയംപേരൂര്‍ മാലിയക്കാട്, മുളന്തുരുത്തി,വല്ലാര്‍പാടം,ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിലായി നാല്‍പതിനായിരം ലിറ്റര്‍ വെള്ളം വിതരണം ചെയ്തു. കൊടും വരള്‍ച്ചയെ നേരിടുന്നതിനായുള്ള കുടിവെള്ള വിതരണത്തോടൊപ്പം മഴക്കാലത്തെ ജല സംഭരണവും പദ്ധതിയുടെ ഭാഗമായി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.