മന്നം സബ് സ്റ്റേഷനില്‍ ട്രാന്‍സ്ഫോര്‍മര്‍ കത്തി; മേഖലയിലെ വൈദ്യുതിബന്ധം തകരാറിലായി

പറവൂര്‍: മന്നം 110 കെ.വി സബ് സ്റ്റേഷനിലെ ട്രാന്‍സ്ഫോര്‍മര്‍ കത്തിയതിനത്തെുടര്‍ന്ന് മേഖലയിലാകെ വൈദ്യുതിബന്ധം തകരാറിലായി. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സബ് സ്റ്റേഷനിലെ ട്രാന്‍സ്ഫോര്‍മര്‍ കത്തിയത്. തുടര്‍ന്ന് ആലങ്ങാട്, വരാപ്പുഴ, മന്നം, പറവൂര്‍ സബ് ഡിവിഷന്‍ പരിധിയില്‍ വൈദ്യുതി പൂര്‍ണമായി നിലച്ചു. അപ്രതീക്ഷിതമായി വൈദ്യുതി നിലച്ചതോടെ കടുത്ത ചൂടില്‍ ഉറക്കംകിട്ടാതെ ജനം നട്ടംതിരിഞ്ഞു. വൈദ്യുതി ഓഫിസിലേക്ക് ഫോണ്‍വിളികളുടെ പ്രവാഹമായിരുന്നു. ചിലര്‍ പുലര്‍ച്ചെതന്നെ കെ.എസ്.ഇ.ബി ഓഫിസിലത്തെി വൈദ്യുതി പുന$സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ചിലയിടങ്ങളില്‍ ഫീഡര്‍ ലൈനുകള്‍ മാറ്റിക്കൊടുത്ത് വൈദ്യുതി പുന$സ്ഥാപിച്ചു. എന്നാല്‍, ഇത് ശാശ്വതപരിഹാരമായില്ല. 110, 33 കെ.വി ലൈനുകള്‍ പൂര്‍ണമായും നിലച്ചത് ചൂടില്‍ ഉരുകിയ ജനത്തിന് ഉറക്കമില്ലാത്ത രാവാണ് സമ്മാനിച്ചത്. ഇതോടൊപ്പം ദേശീയപാത 17ല്‍ വരാപ്പുഴ ഗോപിക റസ്റ്റാറന്‍റിനടുത്തും വള്ളുവള്ളി ഗവ. യു.പി സ്കൂളിനു മുന്നിലും വാഹനങ്ങള്‍ ഇടിച്ച് വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞതും പ്രതിസന്ധിയുടെ ആക്കംകൂട്ടി. സബ് സ്റ്റേഷനിലെ കത്തിനശിച്ച ട്രാന്‍സ്ഫോര്‍മറിനുപകരം പുതിയത് സ്ഥാപിക്കാന്‍ ചൊവ്വാഴ്ച പകലും വൈദ്യുതി വിച്ഛേദിക്കേണ്ടിവന്നു. പിന്നീട് വൈകുന്നേരം അഞ്ചോടെയാണ് വൈദ്യുതിബന്ധം സാധാരണനിലയി ലായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.