ഈസ്റ്റര്‍ ദിനത്തില്‍ മതസൗഹാര്‍ദ സംഗമവും ഉയിര്‍പ്പ് പ്രാതലും

കൊച്ചി: ചാവറ കള്‍ചറല്‍ സെന്‍റര്‍ ഡബ്ള്യു.എഫ്.ഐ.ആര്‍.സിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഉയിര്‍പ്പ് പ്രാതല്‍ മതസൗഹാര്‍ദ സംഗമം മന്ത്രി കെ. ബാബു കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. സി.എം.ഐ സഭാ പ്രിയോര്‍ ജനറല്‍ റവ. ഡോ. പോള്‍ ആച്ചാണ്ടി സി.എം.ഐ അധ്യക്ഷത വഹിച്ചു. കേരള പബ്ളിക് സര്‍വിസ് കമീഷന്‍ ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍, പ്രഫ.എം.കെ. സാനു എന്നിവര്‍ ഈസ്റ്റര്‍ സന്ദേശം നല്‍കി. ഡാം സേഫ്റ്റി അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ മുഖ്യ പ്രഭാഷണം നടത്തി. ഹൈബി ഈഡന്‍ എം.എല്‍.എ, കെ.എല്‍. മോഹനവര്‍മ, മുന്‍ എം.പി ചാള്‍സ് ഡയസ്, നടന്‍ കൈലാഷ്, അഡ്വ. ടി.പി.എം. ഇബ്രാഹിംഖാന്‍ എന്നിവര്‍ ഈസ്റ്റര്‍ എഗ് പൊട്ടിച്ചുകൊണ്ട് ഉയിര്‍പ്പ് പ്രാതലിന് തുടക്കം കുറിച്ചു. മേജര്‍ രവി, ജോണ്‍ പോള്‍, എം.എം. ലോറന്‍സ്, ഫാ. സെബാസ്റ്റ്യന്‍ തെക്കേടത്ത്, അഡ്വ. ഡി.ബി. ബിനു, വി.സി. ജയിംസ്, കേണല്‍ വി.എസ്.എം മക്കാര്‍, ശിവദാസ്, സി.ജി. രാജഗോപാല്‍, റവ. ഡോ. പോള്‍ തേലക്കാട്ട് എന്നിവര്‍ സംസാരിച്ചു. രണ്ട് ഇംഗ്ളീഷ് കവിതാ സമാഹാരങ്ങളും പ്രകാശനം ചെയ്തു. സെറീറ്റ ജയിംസ് രചിച്ച ‘ബാക്ക് ഓണ്‍ ദി വിങ്സ് ഓഫ് ടൈം’, ‘ദി ക്രോസ് ആന്‍ഡ് ദി ക്രൗണ്‍’ എന്നീ പുസ്തകങ്ങള്‍ പ്രഫ. എം.കെ. സാനു പ്രകാശനം ചെയ്തു. ഡോ. സെബാസ്റ്റ്യന്‍ പോള്‍, എസ്.ബി.ടി ജനറല്‍ മാനേജര്‍ ഹരിശങ്കര്‍ എന്നിവര്‍ ആദ്യപ്രതി ഏറ്റുവാങ്ങി. എസ്.ബി.ടി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വാസു, സംവിധായകന്‍ മോഹന്‍, അഡ്വ. കൃഷ്ണമൂര്‍ത്തി, ജിജോ പാലത്തിങ്കല്‍ എന്നിവര്‍ സംസാരിച്ചു. ചാവറ കള്‍ച്ചറല്‍ സെന്‍റര്‍ ഡയറക്ടര്‍ ഫാ. റോബി കണ്ണന്‍ചിറ സ്വാഗതവും ജോണ്‍സണ്‍ എബ്രഹാം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.