പറവൂര്‍: ബാങ്കുകളില്‍നിന്നും മറ്റ് പണമിടപാട് സ്ഥാപനങ്ങളില്‍നിന്നും വായ്പ തരപ്പെടുത്തിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് ബിസിനസ് സ്ഥാപനത്തില്‍നിന്നും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരില്‍നിന്നും വന്‍തുക കൈപ്പറ്റി മുങ്ങിയയാളെ പറവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കുമാരനെല്ലൂര്‍ മള്ളുശ്ശേരി വാരിശ്ശേരി ഇര്‍ഷാദ് നഗറില്‍ ചിരട്ടപ്പുറം വീട്ടില്‍ നസ്രത്ത് എന്ന ഷഫീക്കാണ് (33) പൊലീസ് പിടിയിലായത്. കോട്ടയം, ഇടുക്കി, ജില്ലകളില്‍ സമാനമായ തട്ടിപ്പ് നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പറവൂരിലെ ഒരു പ്രമുഖ ബിസിനസ് സ്ഥാപനത്തിന് ഒന്നരക്കോടി രൂപ തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 5000 രൂപ പ്രോസസിങ് ഫീസ് വാങ്ങി ഷഫീഖ് മുങ്ങിയിരുന്നു. സ്ഥാപന ഉടമ നല്‍കിയ പരാതിയത്തെുടര്‍ന്ന് പറവൂര്‍ പൊലീസ് സൈബര്‍സെല്ലിന്‍െറ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. അങ്കമാലി സിഗ്നല്‍ ജങ്ഷനില്‍ ആരംഭിക്കുന്ന വസ്ത്ര വില്‍പനശാലയില്‍ ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളില്‍ നിന്നടക്കം പണം കൈവശപ്പെടുത്തിയിരുന്നു. പ്രോസസിങ് ഫീസിന് പുറമെ തിരിച്ചറിയല്‍ രേഖകളും ഫോട്ടോകളും വാങ്ങിയിരുന്നു. ആഴ്ചകള്‍ കഴിഞ്ഞിട്ടും ജോലി സംബന്ധിച്ച് യാതൊരു അറിയിപ്പും ലഭിക്കാത്തതിനെ തുടര്‍ന്ന് ഇയാള്‍ നല്‍കിയ ഫോണ്‍ നമ്പറില്‍ വിളിച്ചുവെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സിഗ്നല്‍ ജങ്ഷനില്‍ ഇങ്ങനെയൊരു സ്ഥാപനം ഇല്ളെന്ന് ബോധ്യപ്പെട്ടു. അങ്കമാലിയില്‍ ലോഡ്ജ് വാടകക്കെടുത്ത് താമസിച്ചാണ് പണവും മറ്റ് രേഖകളും കൈപ്പറ്റിയിട്ടുള്ളത്. പറവൂര്‍ സി.ഐ പ്രേമാനന്ദകൃഷ്ണന്‍, എസ്.ഐ ടി.വി. ഷിബു, സി.പി.ഒമാരായ രഘു, സെബാസ്റ്റ്യന്‍, ബിജു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.