ആലുവ: നഗരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ മാലിന്യപ്രശ്നം വീണ്ടും രൂക്ഷമായി. ചില ഭാഗങ്ങളില്‍ മാലിന്യം കെട്ടിക്കിടക്കുകയാണ്. ആലുവ നഗരസഭയുടെ ഭാഗത്തുകൂടി ഒഴുകുന്ന പെരിയാര്‍ വാലി കനാലില്‍ മാലിന്യം കുമിഞ്ഞുകൂടി. മാര്‍ക്കറ്റിന് സമീപവും ആലുവ മേല്‍പാലത്തിനു കീഴിലും ഇവ നിറഞ്ഞു. റോഡരുകിലെ കാനയില്‍ പോലും മാലിന്യം തള്ളുന്ന പ്രവണത ഏറിവരുകയാണ്. അധികവും പ്ളാസ്റ്റിക് വസ്തുകളാണ്. ഇതിനൊപ്പം മലിന ജലവും കെട്ടിക്കിടക്കുന്നത് ദുരിതം ഇരട്ടിയാക്കുന്നു. നഗരവികസനമെന്ന പേരില്‍ നഗരസഭ ലക്ഷങ്ങള്‍ ചെലവഴിക്കുമ്പോഴും ഈ പ്രശ്നത്തിന് നടപടിയില്ല. പ്ളാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുന്നത് വായുമലിനീകരണത്തിനും ഇടയാക്കുന്നു. ദുര്‍ഗന്ധത്തിനും രോഗം പരക്കാനും മാലിന്യം കാരണമാകുന്നെന്ന് യുവമോര്‍ച്ച മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. നഗരസഭ നടപടി വേഗത്തിലാക്കിയില്ളെങ്കില്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് മണ്ഡലം വൈസ് പ്രസിഡന്‍റ് സുനില്‍ എസ്.എന്‍.പുരം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.