കളമശ്ശേരി: ഏലൂരില്‍ വാടക വീട്ടില്‍നിന്നും സ്പിരിറ്റും വ്യാജ മദ്യവും പിടികൂടിയ സംഭവം ഒരാഴ്ച പിന്നിട്ടിട്ടും യഥാര്‍ഥ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ളെന്ന് ആക്ഷേപം. രണ്ട് വര്‍ഷം മുമ്പ് വാടകക്ക് എടുത്ത വീട്ടില്‍ രാത്രി സമയങ്ങളില്‍ എത്തുന്ന സ്പിരിറ്റും മദ്യവും നാട്ടുകാര്‍ ഇടപ്പെട്ടാണ് ഒരാഴ്ച മുമ്പ് പിടികൂടി പൊലീസിന് കൈമാറിയത്. ഇവരെ വാടക വീട്ടില്‍ എത്തിച്ചുകൊണ്ടിരുന്ന രണ്ട് ഡ്രൈവര്‍മാരേയും ഇവര്‍ ഉപയോഗിച്ച ടോറസ് ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് ഇവരെ റിമാന്‍ഡ് ചെയ്തു. പിടിച്ചെടുത്ത 2750 ലിറ്റര്‍ സ്പിരിറ്റും 1494 കുപ്പി ബ്രാണ്ടിയും,880 കുപ്പി റമ്മും ഏലൂര്‍ സ്റ്റേഷനില്‍ ഇപ്പോഴും സൂക്ഷിച്ചിരിക്കുകയാണ്. എന്നാല്‍, സംഭവത്തിന്‍െറ ഉറവിടം കണ്ടത്തൊനോ, ഇതിന് പിന്നിലുള്ളവരെ കുറിച്ചുള്ള വിവരം പുറത്തുവിടാനൊ അന്വേഷണ സംഘത്തിനായിട്ടില്ളെന്നാണ് ആക്ഷേപം. അതേസമയം വാടക വീട്ടില്‍ താമസിച്ചുവന്ന കോഴിക്കോട് സ്വദേശി ഷൈജു, തൃശൂര്‍ സ്വദേശി സുനില്‍ എന്നിവരെ അന്വേഷണ സംഘം കൂടുതല്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞദിവസം കസ്റ്റഡിയില്‍ വാങ്ങിയതായി പൊലീസ് പറഞ്ഞു. അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.