ഇടക്കൊച്ചിയില്‍ പി. രാജീവിന് അനുകൂല പോസ്റ്ററുകള്‍

പള്ളുരുത്തി: പി. രാജീവിനെ തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് ഇടക്കൊച്ചിയില്‍ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഇടക്കൊച്ചി അക്വിനാസ് കോളജ് പരിസരം, പാമ്പായിമൂല, വലിയകുളം, ബസ് സ്റ്റാന്‍ഡ് പരിസരം എന്നിവിടങ്ങളിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. തൃപ്പൂണിത്തുറയുടെ യശസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ പി. രാജീവിനെ സ്ഥാനാര്‍ഥിയാക്കുക, അഴിമതിക്കാരെ സംരക്ഷിക്കുന്നവരെ ഒറ്റപ്പെടുത്തുക എന്നീ ആവശ്യങ്ങളാണ് പോസ്റ്ററില്‍ ഉന്നയിച്ചിട്ടുള്ളത്. ഫേസ്ബുക് കൂട്ടായ്മയുടെ പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. തൃപ്പൂണിത്തുറയില്‍ ഇടതുസ്ഥാനാര്‍ഥിയായി പി. രാജീവ് വരുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവര്‍ത്തകര്‍. എന്നാല്‍, സി.പി.എം സംസ്ഥാനസമിതി രാജീവിനെ മത്സരിപ്പിക്കേണ്ടെന്ന് തീരുമാനമെടുത്തതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ ജയിപ്പിക്കാന്‍ ഇടത്-കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ ധാരണയായെന്ന പ്രചാരണവും നടന്നു. ഇത് പ്രവര്‍ത്തകരെ ചൊടിപ്പിച്ചിരുന്നു. ബംഗാളിലും തൃപ്പൂണിത്തുറയിലും സി.പി.എം-കോണ്‍ഗ്രസ് ധാരണയായെന്ന പ്രചാരണവും ചിലര്‍ അഴിച്ചുവിട്ടിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.