കളമശ്ശേരി: കൊച്ചി സര്‍വകലാശാല കലോത്സവം ‘സര്‍ഗം 2016’ല്‍ ആതിഥേയരായ കുസാറ്റ് മെയിന്‍ കാമ്പസ് 50 പോയന്‍റുമായി മുന്നില്‍. തൃക്കാക്കര മോഡല്‍ എന്‍ജിനീയറിങ് കോളജ് 41 പോയന്‍റുമായി രണ്ടാം സ്ഥാനത്തും, കുസാറ്റിലെ തന്നെ സ്കൂള്‍ ഓഫ് എന്‍ജിനീയറിങ് 39 പോയന്‍റുമായി മൂന്നാംസ്ഥാനത്തും തുടരുന്നു. ആദ്യദിനം മുതല്‍ നടന്ന മത്സര ഫലങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. നൊസ്റ്റാള്‍ജിയ മത്സരത്തില്‍ കുസാറ്റ് സ്കൂള്‍ ഓഫ് എന്‍ജിനീയറിങ്ങിലെ സുമന്‍ സിങ്ങ് ടീം ഒന്നാം സ്ഥാനത്തും തൃക്കാക്കര മോഡല്‍ എന്‍ജിനീയറിങ് കോളജിലെ അഭിലാഷ് മാത്യു ടീം രണ്ടാം സ്ഥാനവും, ശ്രീ ലക്ഷ്മി പ്രദീപ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. തിരുവാതിരയില്‍ കുസാറ്റ് മെയിന്‍ കാമ്പസിലെ അതുല്യ കൃഷ്ണന്‍ ടീം ഒന്നാമതും, കുസാറ്റ് സ്കൂള്‍ ഓഫ് എന്‍ജിനീയറിങ്ങിലെ ദേവിക ശ്രീമോന്‍ ടീമും, മെയിന്‍ കാമ്പസിലെ നന്ദി വിജയ് ടീമും രണ്ടാം സ്ഥാനത്തത്തെി. മൂന്നാര്‍ എന്‍ജിനീയറിങ് കോളജിലെ രേഷ്മ രാജ് ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.