കീഴ്മാട് ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ വിച്ഛേദിച്ചു

ആലുവ: കീഴ്മാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ വീടുകളിലെ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് കണക്ഷനുകള്‍ അധികൃതര്‍ മുന്നറിയിപ്പില്ലാതെ വിച്ഛേദിച്ചതായി പരാതി. കുടിവെള്ളക്ഷാമം രൂക്ഷമായ മേഖലയില്‍ ഇതോടെ ജനങ്ങളുടെ ദുരിതം ഇരട്ടിയായി. ജനപ്രതിനിധികള്‍ അടക്കമുള്ളവരുടെ വീടുകളിലെ കണക്ഷനുകള്‍ വിച്ഛേദിച്ചിട്ടുണ്ട്. ഏപ്രില്‍ എട്ടുവരെ വെള്ളത്തിന്‍െറ പണം അടക്കാന്‍ സമയപരിധിയുള്ളപ്പോഴാണ് ജനങ്ങളെ മന$പൂര്‍വം ദ്രോഹിക്കാന്‍ അനാവശ്യമായി കണക്ഷനുകള്‍ വിച്ഛേദിച്ചതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ജീവനക്കാര്‍ തെറ്റായ രീതിയില്‍ മീറ്റര്‍ റീഡിങ് രേഖപ്പെടുത്തുന്നെന്ന പരാതി നിലനില്‍ക്കെയാണ് ഉദ്യോഗസ്ഥരുടെ ഇരുട്ടടി. മീറ്റര്‍ റീഡിങ്ങിലെ പ്രശ്നങ്ങളെക്കുറിച്ച് പരാതി പറയുന്നവരോട് മീറ്റര്‍ മാറ്റിവക്കാനാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കണക്ഷനുകള്‍ വിച്ഛേദിച്ചതിനെക്കുറിച്ച് പരാതി പറഞ്ഞപ്പോള്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കേസ് കൊടുക്കാന്‍ പറഞ്ഞതായി ജനപ്രതിനിധികള്‍ പറഞ്ഞു. മൂന്നാം വാര്‍ഡിലെ ചിറയപ്പാടത്ത് സ്ഥിതി ചെയ്യുന്ന പൊതുടാപ്പ് പഞ്ചായത്തിന്‍െറ അനുവാദമില്ലാതെ വാട്ടര്‍ അതോറിറ്റിയിലെ ഡ്രൈവറും മീറ്റര്‍ റീഡറും ചേര്‍ന്ന് വിച്ഛേദിച്ചതായും ജനപ്രതിനിധികള്‍ ആരോപിക്കുന്നു. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ പൈപ്പുകള്‍ പൊട്ടല്‍ പതിവാണ്. ഇക്കാര്യം ഉദ്യോഗസ്ഥരെ അറിയിച്ചാലും ആഴ്ചകള്‍ കഴിഞ്ഞേ നന്നാക്കൂ. കണക്ഷനുകള്‍ വിച്ഛേദിച്ചതിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് നാട്ടുകാര്‍. കണക്ഷനുകള്‍ മുന്നറിയിപ്പില്ലാതെ വിച്ഛേദിച്ച നടപടിയില്‍ യൂത്ത് കോണ്‍ഗ്രസ് കീഴ്മാട് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്‍റ് മുഹമ്മദ് ഷഫീഖ്, മണ്ഡലം പ്രസിഡന്‍റ് എം.ഐ. ഇസ്മായില്‍ എന്നിവര്‍ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.