മട്ടാഞ്ചേരി: നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വന്നതോടെ ഉദ്ഘാടന മാമാങ്കങ്ങള്‍ക്ക് വിരാമം. മുണ്ടംവേലിയില്‍ പണിപൂര്‍ത്തിയാക്കുംമുമ്പ് ശനിയാഴ്ച ഒന്നാംഘട്ട ഉദ്ഘാടനത്തിന് സജ്ജമാക്കിയ അക്വാഫാം ടൂറിസം മത്സ്യക്കൂട് പദ്ധതി ഉദ്ഘാടനം തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ മാറ്റിവെച്ചു. ജി.സി.ഡി.എയുടെ സ്വപ്ന പദ്ധതിയായ, ആറുകോടി ചെലവിട്ട് നിര്‍മിക്കുന്ന അക്വാഫാമിന്‍െറ ആദ്യഘട്ടം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് ശനിയാഴ്ച രാവിലെ ഉദ്ഘാടനം ചെയ്യാമെന്ന് ഏറ്റിരുന്നത്. എന്നാല്‍, തെരഞ്ഞെടുപ്പ് കമീഷന്‍ ആകസ്മികമായി മേയ് 16ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പരിപാടി മാറ്റുകയായിരുന്നു. തിരക്കിട്ട് നടത്തിയ പല ഉദ്ഘാടനങ്ങളും കൊച്ചി നിയോജക മണ്ഡലത്തില്‍ ഇഴയുകയാണ്. സാംസ്കാരിക മന്ത്രി കെ.സി. ജോസഫ് ഒരു മാസം മുമ്പാണ് ഫോര്‍ട്ട്കൊച്ചിയിലെ ബാസ്റ്റിന്‍ ബംഗ്ളാവ് ജില്ലയിലെ ചരിത്ര പൈതൃക മ്യൂസിയമാക്കി ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന ചടങ്ങ് കഴിഞ്ഞ് അതിഥികളും നാട്ടുകാരും മടങ്ങി മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ ജീവനക്കാര്‍ ബംഗ്ളാവിന് താഴിട്ട് മടങ്ങി. ഈ പൂട്ട് ഒരു മാസം കഴിഞ്ഞിട്ടും തുറക്കാനോ സന്ദര്‍ശകരെ കയറ്റിവിടാനോ കഴിഞ്ഞിട്ടില്ല. മ്യൂസിയത്തിന്‍െറ വിവരം കേട്ടറിഞ്ഞ് സ്വദേശികളും വിദേശികളും ജില്ലയുടെ ചരിത്രവിശേഷം പഠിക്കാന്‍ എത്തുന്നുണ്ടെങ്കിലും ഗേറ്റിന് വീണ താഴ് കണ്ട് മടങ്ങുകയാണ്. ഫോര്‍ട്ട്കൊച്ചിയിലെ പരേഡ്, വെളി മൈതാനങ്ങളുടെ നവീകരണോദ്ഘാടനം വലിയ ആഘോഷത്തോടെ നടത്തിയെങ്കിലും ഒച്ചിഴയുന്നതുപോലെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്. മട്ടാഞ്ചേരി കോടതിയുടെ നവീകരണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും ധിറുതിപിടിച്ച് നടപ്പാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.