പിതൃതര്‍പ്പണം നടത്താനായി ദേവസ്വം ബോര്‍ഡ് ബലിപ്പുരകള്‍

ആലുവ: ശിവരാത്രി മണപ്പുറത്ത് പിതൃതര്‍പ്പണത്തിനായിദേവസ്വം ബോര്‍ഡിന്‍െറ ബലിപ്പുരകള്‍. കഴിഞ്ഞ വര്‍ഷം വരെ ബലിത്തറ തീര്‍ക്കാനുള്ള സ്ഥലം അളന്നുനല്‍കുകയായിരുന്നു പതിവ്. ബലിപ്പുരകള്‍ നിര്‍മിക്കുന്നത് കര്‍മികളാണ്. എന്നാല്‍, ഈ വര്‍ഷം മുതല്‍ ബലിപ്പുരകള്‍ ദേവസ്വം ബോര്‍ഡ്തന്നെ നിര്‍മിച്ചുനല്‍കുകയാണ്. ഇതിലാണ് ബലിത്തറകളുണ്ടാകുക. ദേവസ്വം ബോര്‍ഡിന്‍െറ നേതൃത്വത്തില്‍ ബലിത്തറകള്‍ ലേലംചെയ്ത് നല്‍കിയിട്ടുണ്ട്. ഇതിനായി ആയിരം രൂപ വീതം ഒരു കര്‍മിയുടെ പക്കല്‍നിന്ന് ഈടാക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം വരെ, ആലുവ നഗരസഭ കൈവശം വെച്ചിരിക്കുന്ന മണപ്പുറത്ത് നഗരസഭ നേരിട്ട് ബലിത്തറകള്‍ ലേലംചെയ്ത് നല്‍കിയിരുന്നു. എന്നാല്‍, ഹൈകോടതി വിധിയെ തുടര്‍ന്നാണ് ഈ വര്‍ഷം മുതല്‍ ബലിത്തറകള്‍ ലേലംചെയ്യുന്ന പ്രവൃത്തിയില്‍നിന്ന് നഗരസഭ പിന്മാറിയത്. മണപ്പുറത്തെ പ്രകാശപൂരിതമാക്കാന്‍ വൈദ്യുതി വിളക്കുകള്‍ സ്ഥാപിക്കുന്ന ജോലികളും അവസാനഘട്ടത്തിലാണ്. ഞായറാഴ്ചയോടെ പൂര്‍ണമായും പെരിയാറിന്‍െറ തീരത്തെ വിളക്കുകള്‍ തെളിയിക്കാന്‍ സാധിക്കും. മണപ്പുറത്ത് നിരീക്ഷണം ശക്തമാക്കുന്നതിന്‍െറ ഭാഗമായി പത്ത് വാച്ച് ടവറും നിര്‍മിച്ചിട്ടുണ്ട്. കുടിവെള്ള സംഭരണിയും പലയിടങ്ങളിലായി സ്ഥാപിക്കും. ക്ഷേത്രത്തിലത്തെുന്ന ഭക്തജനങ്ങള്‍ക്ക് പ്രസാദവും വഴിപാടുകളും വാങ്ങുന്നതിന് പുതിയ കൗണ്ടര്‍ ക്ഷേത്രത്തിന് പുറത്ത് തുറക്കുമെന്ന് ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍ അറിയിച്ചു. രാത്രി അരിഭക്ഷണം ഉപേക്ഷിച്ച് മണപ്പുറത്ത് കഴിയുന്ന വിശ്വാസികള്‍ക്ക് ദേവസ്വം ബോര്‍ഡിന്‍െറ ആഭിമുഖ്യത്തില്‍ ലഘുഭക്ഷണം നല്‍കും. ഉപ്പുമാവാണ് രാത്രിയില്‍ സൗജന്യമായി ഭക്തര്‍ക്ക് നല്‍കുന്നത്. പിതൃക്കള്‍ക്ക് കറുത്തവാവ് ദിനത്തില്‍ ബലിയിടാമെന്നതിനാല്‍ ഇത്തവണ ബുധനാഴ്ച വരെ ബലിതര്‍പ്പണം നടത്താം. തിങ്കളാഴ്ച അര്‍ധരാത്രി ആരംഭിക്കുന്ന ബലിതര്‍പ്പണം ബുധനാഴ്ച ഉച്ചവരെ നീളും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.