ആലുവ: ശിവരാത്രിയുമായി ബന്ധപ്പെട്ട് നഗരസഭയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ചെയര്‍പേഴ്സണ്‍ ലിസി എബ്രഹാം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തീര്‍ഥാടകര്‍ക്ക് നഗരസഭയാണ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത്. ശിവരാത്രി ആഘോഷ പരിപാടികള്‍ക്കൊപ്പം മൂന്ന് ആഴ്ചകാലം നീളുന്ന വ്യാപാരമേളയും വിനോദപരിപാടികളും മണപ്പുറത്ത് നഗരസഭ സംഘടിപ്പിക്കുന്നുണ്ട്. 40 സ്ഥിരം സ്റ്റാളുകളും തറവിസ്തീര്‍ണം അളന്ന് തിരിച്ച് കൊടുത്തിട്ടുള്ള നൂറോളം വ്യാപാരികളും മണപ്പുറത്ത് മേളയില്‍ പങ്കെടുക്കുന്നുണ്ട്. താല്‍ക്കാലിക നഗരസഭാ ഓഫിസ് , പൊലീസ് സ്റ്റേഷന്‍ , ഫയര്‍ സ്റ്റേഷന്‍, കെ.എസ്.ഇ.ബി ഓഫിസ്, കെ.എസ്.ആര്‍.ടി.സി ഓഫിസ്, ജില്ലാ ആശുപത്രിയുടെ പ്രഥമ ശുശ്രൂഷ യൂനിറ്റ് എന്നിവ മണപ്പുറത്ത് പ്രവര്‍ത്തിക്കും. മണപ്പുറത്ത് ആവശ്യമായ വെളിച്ചം നല്‍കാനായി താല്‍ക്കാലിക വൈദ്യുതീകരണം കെ.എസ്.ഇ.ബി മുഖേനയാണ് നടപ്പാക്കുന്നത്. കുളിക്കടവുകളില്‍ ആവശ്യമായത്ര ഫ്ളഡ് ലൈറ്റുകള്‍ സ്ഥാപിക്കും. നേവിയുടെ മുങ്ങല്‍ വിദഗ്ധരുടെ സേവനം, ആംബുലന്‍സുകള്‍, ഫയര്‍ ഫോഴ്സ് സേവനം എന്നിവ സജ്ജീകരിക്കും. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് വടക്കേ മണപ്പുറത്തായിരിക്കും പ്രവര്‍ത്തിക്കുക. വിവിധ സ്ഥലങ്ങളില്‍നിന്ന് 150 ഓളം ബസുകള്‍ സര്‍വിസ് നടത്തും. വിവിധ റാങ്കിലുള്ള രണ്ടായിരത്തോളം പൊലീസുകാരും ഡ്യൂട്ടിയിലുണ്ടാകും. തിരക്ക് കൂടിയ ഭാഗങ്ങളില്‍ നിരീക്ഷണം നടത്തുന്നതിന് ക്ളോസ്ഡ് സര്‍ക്യൂട്ട് കാമറകളും രണ്ട് വാച്ച് ടവറുകളും ആറ് പ്ളാറ്റ്ഫോമുകളും പൊലീസ് നിരീക്ഷണത്തിനായി മണപ്പുറത്ത് സ്ഥാപിച്ചു . തിരക്കേറിയ ഭാഗങ്ങളില്‍ ജനപ്രവാഹത്തെ നിയന്ത്രിക്കുന്നതിന് ബാരിക്കേഡുകള്‍ കെട്ടും. സ്വകാര്യ ബസ്സ്റ്റാന്‍ഡില്‍ ശിവരാത്രി നാളില്‍ പ്രത്യേക പൊലീസ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തിക്കും. മണപ്പുറത്തെ കടവുകള്‍ ശുചിയാക്കി. തോട്ടയ്ക്കാട്ടുകര മുതല്‍ ആല്‍ത്തറ വരെയുള്ള റോഡിലും കൊട്ടാരക്കടവ് റോഡിലും ശിവരാത്രികാലത്ത് വഴിയോര കച്ചവടം നിരോധിച്ചതായും നഗരസഭ ചെയര്‍പേഴ്സണ്‍ പറഞ്ഞു. ഹോട്ടലുകളിലും മറ്റും വില്‍ക്കുന്ന ഭക്ഷ്യപദാര്‍ഥങ്ങളുടെ ഗുണനിലവാരവും അളവും പരിശോധിക്കാനും അമിതവില ഈടാക്കുന്നത് തടയാനും സിവില്‍സപൈ്ളസ് വകുപ്പിനോടും ഫുഡ് ആന്‍ഡ് സേഫ്റ്റി വകുപ്പിനോടും നഗരസഭ നിര്‍ദേശിച്ചിട്ടുണ്ട്. മണപ്പുറത്ത് താല്‍ക്കാലിക ജലവിതരണത്തിന് ആവശ്യമായ ക്രമീകരണം നടത്തിയിട്ടുണ്ട്. ഭക്തജനങ്ങള്‍ക്ക് പ്രത്യേകം ശൗചാലയങ്ങള്‍ താല്‍ക്കാലിക പൊലീസ് സ്റ്റേഷനുസമീപം ഒരുക്കിയിട്ടുണ്ട്. വടക്കേ മണപ്പുറത്ത് വ്യാപാരമേളക്ക് ആക്കം കൂട്ടുന്നതിന് അമ്യൂസ്മെന്‍റ് പാര്‍ക്ക് ഉണ്ടായിരിക്കും. ഒരാഴ്ചക്കാലം നീളുന്ന ദൃശ്യോത്സവം ഈ വര്‍ഷവും നടക്കും. സമൂഹത്തിലെ പ്രമുഖരും പ്രശസ്ത സിനിമാ താരങ്ങളും പങ്കെടുക്കും. സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രഗല്ഭരെ ആദരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.