മുട്ടാര്‍ പുഴയില്‍ മത്സ്യക്കുരുതി

കളമശ്ശേരി: കറുത്ത നിറത്തിലും ദുര്‍ഗന്ധത്തോടെയും ഒഴുകിയ മുട്ടാര്‍ പുഴയില്‍ വ്യാപകമായി മത്സ്യങ്ങള്‍ ചത്തുപൊങ്ങി. ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് വീണ്ടും ദുര്‍ഗന്ധം ഉയരാനും മത്സ്യങ്ങള്‍ ചത്തുപൊങ്ങാനും തുടങ്ങിയത്. സെപ്റ്റിക് മാലിന്യത്തിന്‍െറ കുത്തൊഴുക്കാണ് പുഴ ഇത്രമേല്‍ മലിനമായതെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറ വിലയിരുത്തല്‍. വെള്ളത്തില്‍ ഓക്സിജന്‍െറ അളവ് നാലിനുമുകളില്‍ ഉണ്ടായിരിക്കേണ്ടിടത്ത് പോയന്‍റ് ആറില്‍ താഴെയായിരുന്നെന്നാണ് പി.സി.ബി അധികൃതര്‍ നടത്തിയ പരിശോധനയില്‍ കണ്ടത്തെിയത്. വലിയ ശീലാവുമുതല്‍ ചെറിയ പൂളോന്‍വരെ ലക്ഷക്കണക്കിന് മീനാണ് ചത്തുപൊങ്ങിയത്. ചത്ത മീനുകളും ജീവനുവേണ്ടി പുഴയുടെ ഉപരിതലത്തേക്ക് പൊങ്ങിവരുന്ന വലുതും ചെറുതുമായ മീനുകളെ പ്രദേശത്തുകാര്‍ ചാക്കിലും പാത്രങ്ങളിലുമാക്കി കൊണ്ടുപോകുന്നത് പതിവാണ്. ചിലര്‍ ചെറുവഞ്ചിയുമായത്തെി കോരിയെടുക്കുകയും ചെയ്തു. ഏലൂര്‍ എടമുളമുതല്‍ മഞ്ഞുമ്മല്‍ ബ്രിഡ്ജ്വരെ ഭാഗങ്ങളിലാണ് മീനുകള്‍ കൂട്ടത്തോടെ ചത്തത്. ആശുപത്രികളിലേക്കടക്കം പല സ്ഥാപനങ്ങളിലേക്കും കുടിവെള്ളമെടുക്കുന്നത് ഈ ഭാഗത്തുനിന്നാണ്. ആശുപത്രിയിലേക്ക് വെള്ളമെടുക്കുന്നിടത്ത് പുലര്‍ച്ചെ മൂന്നുമണിയോടെ ദുര്‍ഗന്ധം അനുഭവപ്പെടാന്‍ തുടങ്ങിയതോടെ പമ്പിങ് നിര്‍ത്തി. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ കക്കൂസ് മാലിന്യമാണ് പുഴയിലേക്ക് ഒഴുക്കിയതെന്ന നിഗമനത്തിലാണ്. കൂടാതെ, മഞ്ഞുമ്മല്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജിന്‍െറ ഷട്ടര്‍ മൂന്നുദിവസമായി അടഞ്ഞുകിടന്നതും പുഴ മലിനമായതിനും മീനുകള്‍ ചത്തുപൊങ്ങാനും കാരണമായി. ദുര്‍ഗന്ധവും മീനുകള്‍ ചത്തുപൊങ്ങുന്നതും അറിഞ്ഞ് നിരവധിപേരാണ് പുഴയോരത്തത്തെിയത്. ഏലൂര്‍ നഗരസഭാ ചെയര്‍പേഴ്സന്‍ സിജി ബാബുവിന്‍െറ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാരും സംഭവസ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. എന്നാല്‍, മുട്ടാര്‍ പുഴയിലേക്ക് മലിനജലം ഒഴുക്കുന്നതായ ആരോപണം നിലനില്‍ക്കുന്ന കളമശ്ശേരി നഗരസഭയില്‍ നിന്ന് ഒരാള്‍ പോലും സ്ഥലത്തത്തൊതിരുന്നത് ആക്ഷേപം ഉയര്‍ത്തിയിരിക്കുകയാണ്. പ്രതിഷേധത്തത്തെുടര്‍ന്ന് ഉച്ചയോടെ മഞ്ഞുമ്മല്‍ റെഗുലേറ്റര്‍ ബ്രിഡ്ജിന്‍െറ ഷട്ടര്‍ ഉയര്‍ത്തിയതോടെ വെള്ളം ഒഴുകാന്‍ തുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.