ചുഴലിക്കാറ്റ്: താമരക്കുളത്തും വള്ളികുന്നത്തും വ്യാപക നാശം

ചാരുംമൂട്: ചുഴലിക്കാറ്റില്‍ താമരക്കുളത്തും വള്ളികുന്നത്തും നാശനഷ്ടം. വ്യാപക കൃഷിനാശമുണ്ടായി. റബര്‍ അടക്കം മരങ്ങള്‍ കടപുഴകി. വെറ്റിലക്കൊടികളും നശിച്ചു. ചൊവ്വാഴ്ച രാവിലെ 8.30 ഓടെ വീശിയടിച്ച ചുഴലിക്കാറ്റാണ് താമരക്കുളം പച്ചക്കാട്, കണ്ണനാകുഴി, വള്ളികുന്നം പയണി വെട്ടം എന്നിവിടങ്ങളില്‍ നാശം വിതച്ചത്. കണ്ണനാകുഴി ഒന്നാം വാര്‍ഡ് ആയിക്കോമത്ത് സുശീലയുടെ വീട് മരം വീണ് തകര്‍ന്നു. കണ്ണനാകുഴി പടിഞ്ഞാറ് ഹാരിസ്, പച്ചക്കാട് പുളി വിളയില്‍ അമ്മിണി, പച്ചക്കാട് കിഴക്കുടുക്കത്ത് രാജന്‍ എന്നിവരുടെ വീടിന് നാശമുണ്ടായി. പച്ചക്കാട് ഗോകുലത്തില്‍ വാസുദേവന്‍ പിള്ളയുടെ റബര്‍ പുരക്കും നാശമുണ്ടായി. വീടുകളുടെയടക്കം ഷീറ്റുകള്‍ ദൂരേക്ക് പറന്നുപോയി. പ്രദേശത്തെ വൈദ്യുതി വിതരണം തകരാറിലായി. പച്ചക്കാട് വാര്‍ഡില്‍ സുരേഷ് ഭവനം സുരേഷ്, ഇടക്കണ്ടത്തില്‍ പുത്തന്‍ വീട്ടില്‍ രാജന്‍, ഗോപി നിവാസില്‍ രാജന്‍ എന്നിവരുടെ വെറ്റക്കൊടികള്‍ പൂര്‍ണമായും നശിച്ചു. പച്ചക്കാട് കിഴക്കേമുറി കുഴിവേലില്‍ കിഴക്ക് ശങ്കരന്‍ കുട്ടി, പച്ചക്കാട് ശിവത്തില്‍ സുഭാഷ്, മേക്കുംമുറി കമറുദ്ദീന്‍ എന്നിവരുടേതടക്കം നൂറുകണക്കിന് റബര്‍ മരങ്ങള്‍ നശിച്ചു. പച്ചക്കാട് അഖില ഭവനം നകുലന്‍, രഞ്ജു ഭവനം രാജന്‍, വിനോദ് ഭവനം ശിവരാമന്‍ എന്നിവരുടെ ചീനി, വാഴ, ചേമ്പ്, ചേന, പച്ചക്കറികള്‍ എന്നിവയും നശിച്ചു. പച്ചക്കാട് അനില്‍ ഭവനം അനിലിന്‍െറ വീട്ടിലെ മരങ്ങള്‍ ഒടിഞ്ഞു വീണു. കണ്ണനാകുഴി പ്രദേശത്തും വ്യാപകമായ കൃഷി നാശമുണ്ടായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി. ഗീത, ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം.കെ. വിമലന്‍, പഞ്ചായത്ത് അംഗങ്ങളായ വി. രാജു, ബിന്ദു ഷംസുദ്ദീന്‍, റവന്യൂ കൃഷി ഉദ്യോഗസ്ഥര്‍ എന്നിവരത്തെി നാശനഷ്ടങ്ങള്‍ വിലയിരുത്തി. വള്ളികുന്നം പടയണി വെട്ടത്ത് ഏഴ് വീടുകള്‍ക്ക് ഭാഗികമായി നാശമുണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.