മാലിന്യ അരിപ്പയില്‍ പ്ളാസ്റ്റിക് നിറഞ്ഞു; ആലുവയില്‍ വെള്ളക്കെട്ട്

ആലുവ: നഗരത്തിലെ മലിനജല ശുദ്ധീകരണ പ്ളാന്‍റിലേക്കത്തെുന്ന പ്രധാന ഓവുചാലില്‍ മാലിന്യം വേര്‍തിരിക്കുന്നതിന് സ്ഥാപിച്ച ഇരുമ്പ് അരിപ്പയില്‍ പ്ളാസ്റ്റിക് നിറഞ്ഞു. ഇതോടെ നഗരത്തില്‍ വെള്ളക്കെട്ട് രൂക്ഷമായി. ആലുവ അദൈ്വതാശ്രമത്തിന് സമീപമാണ് മലിനജല ശുദ്ധീകരണ പ്ളാന്‍റ്. ഓവുചാല്‍ നിറഞ്ഞതോടെ ആശ്രമത്തിലേക്കുള്ള വഴി മലിനജലത്തില്‍ മുങ്ങി. മലിനജല ശുദ്ധീകരണ പ്ളാന്‍റിലും മലിനജലം നിറഞ്ഞു. നഗരസഭയിലെ വിവിധ പ്രദേശങ്ങളിലെ കാനകളിലെ വെള്ളമാണ് മലിനജലശുദ്ധീകരണ പ്ളാന്‍റിലത്തെുന്നത്. പ്ളാസ്റ്റിക് മാലിന്യം വേര്‍തിരിച്ച ശേഷം ശുദ്ധീകരിക്കുന്ന വെള്ളം പെരിയാറ്റിലേക്ക് ഒഴുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്ളാന്‍റ് സ്ഥാപിച്ചത്. ഓവുചാലില്‍ വെള്ളം നിറഞ്ഞതോടെ ശുദ്ധീകരണം നിര്‍ത്തി. ഇരുമ്പ് അരിപ്പ ഓവുചാലില്‍ സ്ഥാപിച്ച ഇരുമ്പ് തൂണുകളില്‍ ഉറപ്പിച്ചിരിക്കുകയാണ്. അതിനാല്‍ അരിപ്പ എടുത്തുമാറ്റാന്‍ കഴിഞ്ഞില്ല. അരിപ്പ എടുത്തുമാറ്റിയാല്‍ മാലിന്യം മീറ്ററുകള്‍ മാത്രം അകലെയുള്ള പെരിയാറ്റിലേക്കത്തെും. വിശാല കൊച്ചി ഉള്‍പ്പെടെ പ്രദേശങ്ങളില്‍ ലക്ഷക്കണക്കിന് ആളുകള്‍ക്ക് കുടിവെള്ളമെടുക്കുന്ന പെരിയാറിന്‍െറ ഭാഗത്തോടുചേര്‍ന്നാണ് ഓവുചാലുള്ളത്. റെയില്‍വെ സ്റ്റേഷന്‍, ഹൈ റോഡ്, കുന്നുംപുറം റോഡ്, ടാസ് റോഡ് എന്നിവടിങ്ങളിലെ കാനകളില്‍നിന്നുള്ള മലിനജലവും മഴവെള്ളവുമാണ് ഈ ഓവുചാലില്‍ എത്തുന്നത്. അരിപ്പ നിശ്ചലമായതോടെ ഈ ഭാഗങ്ങളിലെ വീടുകളിലേക്ക് മലിനജലം കയറി. പ്രശ്നം രൂക്ഷമായതോടെ നഗരസഭയുടെ നേതൃത്വത്തില്‍ പാലസ് റോഡിന്‍െറ ഭാഗത്തുനിന്ന് മാലിന്യം കോരിമാറ്റി. മൂന്ന് ലോഡ് മാലിന്യമാണ് കോരിയത്. എന്നാല്‍, ലോഡുകണക്കിന് മാലിന്യമാണ് ഇവിടെ കിടക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ മാലിന്യം നീക്കുമെന്ന് ചെയര്‍പേഴ്സണ്‍ ലിസി എബ്രഹാം അറിയിച്ചു. കൗണ്‍സിലര്‍മാരായ കെ.വി. സരള, സെബി വി. ബാസ്റ്റിന്‍, എ.സി. സന്തോഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.