ടോള്‍ വിരുദ്ധ ജനകീയ സമിതിയുടെ സമരം ഒന്നിന്

മരട്: കുണ്ടന്നൂര്‍ തേവര ടോള്‍ പിരിവ് നിര്‍ത്തണമെന്നാവശ്യപ്പെട്ട് മരട് നഗരസഭയുടെ നേതൃത്വത്തില്‍ രൂപംകൊടുത്ത ടോള്‍ വിരുദ്ധ ജനകീയ സമിതിയുടെ സമരം ജൂലൈ ഒന്നിന് രാവിലെ എട്ടിന് ആരംഭിക്കും. ടോള്‍ വര്‍ധനക്കെതിതിരെ നല്‍കിയ പരാതിയില്‍ ടെണ്ടര്‍ നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഹൈകോടതി താല്‍ക്കാലിക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ സാഹചര്യത്തില്‍ നാളെ വരെയാണ് ടോള്‍ നടത്തിപ്പിന് അനുമതിയുള്ളത്. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ജൂലൈ ഒന്നിനുശേഷവും പിരിവു തുടരാനുള്ള സാഹചര്യം ഒഴിവാക്കാനാണ് സമരം. ആവശ്യം ഉന്നയിച്ച് നിയമനടപടികളുമായി നഗരസഭ മുന്നോട്ടുപോകുമെന്നും സമരസമിതി അധ്യക്ഷന്‍ കൂടിയായ നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.എ. ദേവസി, സമിതി കണ്‍വീനറും പ്രതിപക്ഷ നേതാവുമായ ആന്‍റണി ആശാന്‍പറമ്പില്‍ എന്നിവര്‍ യോഗത്തെ അറിയിച്ചു. ടോള്‍ പിരിവ് ഒഴിവാക്കി വാഹനങ്ങള്‍ കടത്തിവിടുന്നതിനാല്‍ ഗതാഗത തടസ്സം ഉണ്ടാകാത്ത രീതിയില്‍ ആയിരിക്കും സമരമെന്നും സമിതി അറിയിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍, കൗണ്‍സിലര്‍മാര്‍, റെസിഡന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍, വിവിധ സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.