മുട്ടാറിന് ഭീഷണിയായി നഗരസഭ ഡമ്പിങ് യാര്‍ഡിലെ കാന

കളമശ്ശേരി: നഗരസഭ ഡമ്പിങ് യാര്‍ഡിന്‍െറ പ്രവര്‍ത്തനം കളമശ്ശേരിയില്‍ നിന്നും നീക്കണമെന്ന ആവശ്യം നിലനില്‍ക്കെ യാര്‍ഡില്‍ കുഴിച്ചിരിക്കുന്ന അനധികൃത കാന മുട്ടാര്‍ പുഴക്ക് ഭീഷണിയാകുന്നു. മുട്ടാര്‍ പുഴയുമായി ബന്ധപ്പെട്ട് കിടക്കുന്ന തൂമ്പുങ്ങല്‍ തോടിന് സമീപം എടുത്തിരിക്കുന്ന കാന മലിനജലം നിറഞ്ഞ് കിടക്കുകയാണ്. കാനക്ക് വിള്ളല്‍ ഉണ്ടായാല്‍ മലിനജലം തൂമ്പുങ്ങല്‍ തോട് വഴി പുഴയിലേക്കത്തെും. അതേസമയം, കാനയെ കുറിച്ച് അറിയില്ളെന്ന് നഗരസഭ വ്യക്തമാക്കി. ഒരു മീറ്ററോളം വീതിക്ക് 50 മീറ്ററോളം നീളത്തില്‍ എടുത്തിരിക്കുന്ന കാന മെട്രോയുടെ ആവശ്യാര്‍ഥം ഉണ്ടാക്കിയതാണെന്നാണ് പറയുന്നത്. ആറ് മാസം മുമ്പ് യാര്‍ഡില്‍ പരിശോധനക്കത്തെിയ പാര്‍ലമെന്‍റ് സമിതി ദേശീയപാതയോരത്തുനിന്ന് യാര്‍ഡ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യാര്‍ഡ് മാറ്റി സ്ഥാപിക്കാന്‍ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിക്കുന്ന നഗരസഭ ഇത്തരം പ്രവൃത്തികള്‍ തടയാന്‍ ശ്രദ്ധിക്കേണ്ടതായിരുന്നു. കുടിവെള്ളത്തിന് വരെ ആശ്രയിക്കുന്ന പെരിയാറിന്‍െറ കൈവഴിയായ മുട്ടാര്‍ പുഴക്ക് ഭീഷണി ഉയര്‍ത്തിയുള്ള അനധികൃത കാനക്കെതിരെ പ്രതിഷേധത്തിലാണ് നാട്ടുകാര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.