കൊച്ചി: ഇതരസംസ്ഥാന തൊഴിലാളികളെ പിടിച്ചുപറിച്ച കേസില്‍ വിദ്യാര്‍ഥി അടക്കം അഞ്ചംഗ സംഘം അറസ്റ്റില്‍. ടൈല്‍സ് ജോലിക്കാരനായ പള്ളുരുത്തി നമ്പ്യാപുരം അടിക്കനാട്ടുപറമ്പ് വീട്ടില്‍ നഹാസ് (20), ഇടക്കൊച്ചി കുമ്പളം ഫെറിക്ക് സമീപം കോഴിപ്പറമ്പ് വീട്ടില്‍ വിനു (19), മഹാരാജാസ് കോളജില്‍ ഇത്തവണ ഡിഗ്രി പൂര്‍ത്തിയാക്കിയ ചേര്‍ത്തല തൈക്കാട്ടുശ്ശേരി ചാണയില്‍ വീട്ടില്‍ അഗ്നേശ്വര്‍ (20), ടൈല്‍സ് ജോലിക്കാരനായ തോപ്പുംപടി കഴുത്തുമുട്ട് പുളന്തറ വീട്ടില്‍ ജെന്‍സന്‍ (20), ഡ്രൈവറായ ചേര്‍ത്തല തിരുനെല്ലൂര്‍ കോപ്പഴചിറയില്‍ കുമാര്‍ജി (19) എന്നിവരാണ് അറസ്റ്റിലായത്. ഭിന്നലിംഗക്കാരെ സമീപിക്കുന്ന ഇതര സംസ്ഥാനക്കാരെയാണ് ഇവര്‍ ഇരകളാക്കിയത്. ആരും പരാതിപ്പെടില്ളെന്ന ധൈര്യത്തിലാണ് ഇത്തരക്കാരെ ലക്ഷ്യമിട്ട് ഇവര്‍ പിടിച്ചുപറി പതിവാക്കിയതെന്ന് സെന്‍ട്രല്‍ അസി. കമീഷണര്‍ കെ.വി. വിജയന്‍ പറഞ്ഞു. സംശയാസ്പദമായ രീതിയില്‍ രണ്ട് ബൈക്കുകള്‍ രാത്രി പട്രോളിങ് സംഘം കണ്ടത്തെിയിരുന്നു. ഇതത്തേുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ടൈല്‍സ് ജോലി ചെയ്തുവരുന്ന നഹാസിനെ കസ്റ്റഡിയിലെടുത്തു. ഇയാളില്‍നിന്നുള്ള വിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് മറ്റുള്ളവരെയും പിടികൂടിയത്്. ഹിന്ദിക്കാരനായ യുവാവില്‍നിന്ന് 13,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണും 500 രൂപയും എ.ടി.എം കാര്‍ഡ് അടങ്ങിയ പഴ്സും പിടിച്ചുപറിച്ചതായി സംഘം പൊലീസിനോട് സമ്മതിച്ചു. പ്രൊവിഡന്‍സ് റോഡില്‍ കഴിഞ്ഞ മാസം 21ന് പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം. യുവാവിനെ അടിച്ച് പരിക്കേല്‍പിക്കുകയും ചെയ്തു. വിശദമായ ചോദ്യംചെയ്യലില്‍ സമാനമായ മൂന്ന് കേസുകള്‍ കൂടി തെളിഞ്ഞു. കഴിഞ്ഞ മാസം 18നും 28നും 29നുമാണ് സമാന രീതിയില്‍ മറ്റു സംഭവങ്ങള്‍ അരങ്ങേറിയത്. 18നും 28നും ചിറ്റൂര്‍ റോഡിലായിരുന്നു സംഭവം. 29ന് സൗത് കോമ്പാറ ജങ്ഷനിലും. മൊബൈല്‍ ഫോണും പണവും ഈ സംഭവങ്ങളിലും പിടിച്ചുപറിച്ചു. ആറു പേരടങ്ങിയതാണ് സംഘം. ആറാമന്‍ ജോജിയെ ഇനിയും പിടികൂടാനുണ്ടെന്ന് അസി. കമീഷണര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.