നഗരസഭാ ബസ് സ്റ്റാന്‍ഡിലെ ടാറിങ് പൊളിഞ്ഞു

ആലുവ: നഗരസഭാ ബസ് സ്റ്റാന്‍ഡില്‍ ഏതാനും മാസം മുമ്പ് ചെയ്ത ടാറിങ് പൊളിഞ്ഞു. മാസങ്ങളോളം കുഴിയായി കിടന്ന ഭാഗങ്ങളിലാണ് ടാറിങ് ചെയ്തത്. അറ്റകുറ്റപ്പണിയിലെ ക്രമക്കേടുകളും ഗുണനിലവാരക്കുറവുമാണ് കാരണമെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ടാറിങ് തകര്‍ന്ന് കുഴികള്‍ രൂപപ്പെട്ടത് യാത്രക്കാര്‍ക്കും തൊഴിലാളികള്‍ക്കും ബസുടമകള്‍ക്കും ദുരിതമായി. അതേസമയം, സിറ്റി ബസുകള്‍ ഒഴികെയുള്ള ബസുകള്‍ പാര്‍ക്ക് ചെയ്യുന്ന വടക്കുഭാഗം ടൈല്‍ വിരിച്ച് നന്നാക്കിയിട്ടുണ്ട്. ഈ പണി നടത്തിയപ്പോള്‍ സിറ്റി ബസുകള്‍ പാര്‍ക്ക് ചെയ്യുന്ന ഭാഗം അവഗണിക്കുകയായിരുന്നു. ഏറെ പരാതികള്‍ക്കൊടുവിലാണ് ഏതാനും മാസങ്ങള്‍ക്കുമുമ്പ് കുഴികള്‍ അടച്ച് അറ്റകുറ്റപ്പണി ചെയ്തത്. സ്റ്റാന്‍ഡിലേക്ക് വരുന്ന ബസുകളെല്ലാം കടന്നുപോകുന്ന ഭാഗത്താണ് വലിയ കുഴിയുള്ളത്. ബസുകള്‍ കുഴിയില്‍ വീഴുന്നതുമൂലം ബസുകള്‍ക്കും കേടുപറ്റുന്നു. ടൈല്‍ വിരിച്ച് സ്റ്റാന്‍ഡ് നന്നാക്കണമെന്ന് ബസുടമകളും ജീവനക്കാരുടെയും ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.