ബസിടിച്ച് യുവാവ് മരിച്ച സംഭവം: നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു, സംഘര്‍ഷം

പറവൂര്‍: ദേശീയപാത 17ല്‍ നിയന്ത്രണം വിട്ട് സ്വകാര്യബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു. സംഭവത്തിന് ഉത്തരവാദിയായ സ്വകാര്യബസിന്‍െറ ഉടമക്കും ജീവനക്കാര്‍ക്കുശമതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ നടത്തിയ ഉപരോധം സംഘര്‍ഷത്തിലത്തെി. രാവിലെ ഒമ്പതോടെ ആരംഭിച്ച ഉപരോധം ഉച്ചക്ക് 12 മണിയോടെയാണ് അവസാനിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പതിന് വരാപ്പുഴ-പറവൂര്‍ റൂട്ടില്‍ കൂനമ്മാവ് കൊച്ചാലിലാണ് അപകടമുണ്ടായത്. യുവ എന്‍ജിനീയര്‍ പെരുമ്പടന്ന കളത്തില്‍ വീട്ടില്‍ ജോയിയുടെ മകന്‍ ക്രിസ്റ്റഫറാണ് (22) മരിച്ചത്. ക്ഷുഭിതരായ നാട്ടുകാരും മറ്റ് യാത്രക്കാരും ചേര്‍ന്ന് പ്രതിഷേധം ഉയര്‍ത്തുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. ഉപരോധം തുടരുന്നതിനിടെ വരാപ്പുഴയില്‍നിന്നും പറവൂരില്‍നിന്നും പൊലീസത്തെി പ്രതിഷേധക്കാരുമായി ചര്‍ച്ചനടത്തി. പൊലീസിന്‍െറ ഇടപെടല്‍ അംഗീകരിക്കാന്‍ നാട്ടുകാര്‍ തയാറായില്ല. ഇതിനിടെ, പ്രതിഷേധക്കാരെ റോഡില്‍നിന്ന് മാറ്റാനുള്ള പൊലീസിന്‍െറ ശ്രമം ചെറുത്തത് സംഘര്‍ഷത്തിന് കാരണമായി. ഉപരോധം നീണ്ടതോടെ ദേശീയപാതയില്‍ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. പിന്നീട് പൊലീസ് ചെറിയപ്പിള്ളി കവലയില്‍നിന്ന് കൈതാരം, ആറാട്ടുകടവ് പാലം വഴി വരാപ്പുഴയിലേക്കും എറണാകുളത്തുനിന്ന് വരുന്ന വാഹനങ്ങള്‍ തിരുമുപ്പം, ആറാട്ടുകടവ് പാലത്തിലൂടെ പറവൂരിലേക്കും കടത്തിവിട്ടു. സമരക്കാരുമായി സി.ഐ ക്രിസ്പിന്‍ സാം ഒരുതവണകൂടി ചര്‍ച്ച നടത്തിയതോടെയാണ് പ്രതിഷേധത്തില്‍നിന്ന് പിന്മാറാന്‍ തയാറായത്. അപകടം ഉണ്ടാക്കിയ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന ഉറപ്പിലാണ് സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.