മരട് നഗരസഭ വീണ്ടും അനിശ്ചിതത്വത്തില്‍: യു.ഡി.എഫ് വിമതന്‍ പിന്തുണ പിന്‍വലിച്ചു

മരട്: വ്യാഴാഴ്ച വൈകീട്ടുവരെ വൈസ് ചെയര്‍മാന്‍ ധാരണപ്രകാരം രാജിവെച്ചില്ളെന്നാരോപിച്ച് എല്‍.ഡി.എഫിന് നല്‍കിയ പിന്തുണ യു.ഡി.എഫ് വിമതനായ ബോബന്‍ നെടുംപറമ്പില്‍ പിന്‍വലിച്ചു. ഇതത്തേുടര്‍ന്ന് നഗരസഭാ ഭരണം വീണ്ടും പ്രതിസന്ധിയിലായി. വിമതനായ ബോബന് വൈസ് ചെയര്‍മാന്‍ സ്ഥാനം നല്‍കാമെന്നുള്ള പാര്‍ട്ടി നേതാക്കളുടെ തീരുമാന പ്രകാരമായിരുന്നു എല്‍.ഡി.എഫ് ഭരണം പിടിച്ചെടുത്തത്. എന്നാല്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനമാണ് വിമതന് എല്‍.ഡി.എഫ് നല്‍കിയത്. എന്നാല്‍, മുന്നണി തീരുമാന പ്രകാരം വൈസ് ചെയര്‍മാന്‍ രണ്ടുദിവസം മുമ്പ് രാജി നഗരസഭാ സെക്രട്ടറിക്ക് നല്‍കിയിരുന്നതായി എല്‍.ഡി.എഫ് പറയുന്നു. അതില്‍ത്തന്നെ ദുരൂഹതയുള്ളതായി ആരോപണമുണ്ട്. രാജി സെക്രട്ടറി സ്വീകരിച്ചില്ളെന്നാണ് എല്‍.ഡി.എഫ് അറിയിച്ചത്. എന്നാല്‍, നഗരസഭയുടെ പ്രത്യേക ഫോറത്തില്‍ വേണമെന്നാവശ്യപ്പെട്ടതില്‍ ഫോറം വാങ്ങി പൂരിപ്പിക്കുകയും ഒപ്പിടാതെ മേശപ്പുറത്തുവെച്ച് പോവുകയുമാണുണ്ടായതെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. ബോബന്‍ നെടുംപറമ്പില്‍ പിന്തുണ പിന്‍വലിക്കുമെന്ന നിലപാട് വ്യക്തമാക്കിയതോടെ വ്യാഴാഴ്ച നഗരസഭയിലത്തെി 8.15ന് സെക്രട്ടറി മുമ്പാകെ വൈസ് ചെയര്‍മാന്‍ രാജിവെച്ചെങ്കിലും വിമതന്‍ വാക്കുമാറാന്‍ തയാറായില്ല. ഇരുമുന്നണിയിലും നില്‍ക്കാതെ നല്ല തീരുമാനങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്ന് ബോബന്‍ നെടുംപറമ്പില്‍ പറഞ്ഞു. താന്‍ പറഞ്ഞ വാക്ക് പാലിച്ചെന്നും ചതിച്ചവരുമായി നീക്കുപോക്കില്ളെന്നും അദ്ദേഹം വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.