ആലുവ: മയക്കുമരുന്ന് വ്യാപനം തടയാന്‍ ശക്തമായ നടപടികളുമായി എക്സൈസ്. മയക്കുമരുന്നുകളുടെയും പുകയില ഉല്‍പന്നങ്ങളുടെയും ഉപയോഗവും വില്‍പനയും സമീപകാലത്തായി വര്‍ധിച്ചിരുന്നു. മദ്യത്തിന്‍െറ ലഭ്യത കുറഞ്ഞതോടെ മയക്കുമരുന്ന് വിപണിയില്‍ വലിയ വളര്‍ച്ചയാണുള്ളത്. വ്യാജമദ്യവും വില്‍പനയും പിടിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ മറ്റ് ലഹരിവസ്തുക്കളുടെ ഇടപാടിലേക്ക് ആകര്‍ഷിച്ചിട്ടുണ്ട്. ഇതര സംസ്ഥാനക്കാരിലും യുവാക്കളിലും മയക്കുമരുന്ന് ഉപഭോക്താക്കളുടെ എണ്ണം വര്‍ധിച്ചതും വിപണിയെ സജീവമാക്കുകയായിരുന്നു. അബ്കാരി, മയക്കുമരുന്ന്, നിരോധിത പുകയില ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള കേസുകളിലാണ് വര്‍ധന. മുന്‍കാലങ്ങളെ അപേക്ഷിച്ച് ജൂണില്‍ വളരെ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനും നടപടികളെടുക്കാനും എക്സൈസിനായി. മേയില്‍ 169 കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ ജൂണില്‍ 476 കേസായി വര്‍ധിച്ചു. തൊണ്ടിസാധനങ്ങളുടെ അളവിലും വര്‍ധനയുണ്ട്. 11 ലിറ്റര്‍ ചാരായം, 575 ലിറ്റര്‍ വാഷ്, 150 ലിറ്റര്‍ അരിഷ്ടം, 356 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം, 150 ലിറ്റര്‍ ബിയര്‍, 503 ലിറ്റര്‍ വ്യാജ കള്ള്, പത്ത് കിലോ കഞ്ചാവ്, 14 വാഹനങ്ങള്‍ എന്നിവയാണ് പിടികൂടിയത്. വിവിധ കേസുകളിലായി 276 പ്രതികളെയും അറസ്റ്റ് ചെയ്തു. ലൈസന്‍സ് നിബന്ധനകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച ഏഴ് ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്കെതിരെ കേസെടുക്കുകയും ഗുരുതര ക്രമക്കേടുകള്‍ കണ്ടത്തെിയ നാല് സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി പൂട്ടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.