ഗുണ്ടാനേതാവിനെ വിട്ടയക്കാന്‍ ലക്ഷങ്ങളുടെ വാഗ്ദാനം

മാവേലിക്കര: ഗുണ്ടാനേതാവിനെ വിട്ടയക്കാന്‍ മാവേലിക്കര എസ്.ഐക്ക് ലഭിച്ചത് ലക്ഷക്കണക്കിന് രൂപയുടെ വാഗ്ദാനം. കഴിഞ്ഞ ദിവസം പൊലീസിന്‍െറ പിടിയിലായ ഇറവങ്കര എബി തോമസിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് ചിലര്‍ പണവുമായി പൊലീസിനെ സമീപിച്ചത്. ലക്ഷങ്ങളാണ് വിട്ടയക്കാന്‍ തന്‍െറ മുന്നില്‍വെച്ചതെന്ന് മാവേലിക്കര എസ്.ഐ രാജേന്ദ്രന്‍ പറയുന്നു. 2012ല്‍ നടന്ന തഴക്കര ഇറവങ്കര ശശികല ഭവനത്തില്‍ ശശിധരനെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിനടന്ന എബിയെ മാവേലിക്കര എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തഴക്കര ജില്ലാ കൃഷിത്തോട്ടത്തിനുള്ളില്‍വെച്ച് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. തുടര്‍ന്ന് എസ്.ഐക്ക് ഫോണ്‍ വിളികളുടെ പ്രവാഹമായിരുന്നു. 2012 ജൂണ്‍ ആറിനാണ് ശശിധരനെ എബി ആക്രമിച്ചത്. 2012 ജൂലൈ 15ന് ശശിധരന്‍ മരിച്ചു. ഈ കേസില്‍ ജാമ്യമെടുത്ത് മുങ്ങിനടന്നിരുന്ന എബി നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. ജാമ്യമെടുത്ത ശേഷം ഇയാള്‍ക്കെതിരെ മാവേലിക്കര പൊലീസ് കാപ്പ ചുമത്തിയിരുന്നു. പിന്നീട് നടന്ന നിരവധി ക്വട്ടേഷന്‍ ആക്രമണങ്ങളില്‍ ഇയാളുടെ വ്യക്തമായ സ്വാധീനം ഉണ്ടായിരുന്നതായും പൊലീസ് പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.