അനധികൃത പാര്‍ക്കിങ്ങും വാഹനപരിശോധനയും; ജനം വലയുന്നു

മാവേലിക്കര: പുതിയകാവ് ജങ്ഷനിലെ അനധികൃത പാര്‍ക്കിങ്ങും പൊലീസ് വാഹനപരിശോധനയും കാരണം ജനം വലയുന്നു. സംസ്ഥാന പാതകളായ തിരുവല്ല-കായംകുളം റോഡ്, കോഴഞ്ചേരി-മാവേലിക്കര റോഡ്, ഹരിപ്പാട്-പന്തളം റോഡ് എന്നിവ കടന്നുപോകുന്ന പ്രധാന ജങ്ഷനായ പുതിയകാവിലൂടെയുള്ള യാത്രക്കാരാണ് ദുരിതത്തിലായത്. കഴിഞ്ഞ ദിവസങ്ങളില്‍ അനധികൃത പാര്‍ക്കിങ് കാരണം ആംബുലന്‍സ് ഉള്‍പ്പെടെ അത്യാവശ്യ സര്‍വിസ് വാഹനങ്ങള്‍ മണിക്കൂറോളം കുടുങ്ങി. എന്നാല്‍, ഇതിനൊപ്പം മാവേലിക്കര പൊലീസ് ജങ്ഷനില്‍ വാഹനപരിശോധനയും കൂടിയാകുമ്പോള്‍ ഗതാഗതം പലപ്പോഴും മണിക്കൂറുകള്‍ സ്തംഭിക്കുയാണെന്ന് യാത്രക്കാര്‍ പറയുന്നു. ജങ്ഷനിലെ അനധികൃത പാര്‍ക്കിങ് തടയാതെയാണ് പൊലീസിന്‍െറ വാഹനപരിശോധനയെന്ന് ആക്ഷേപമുണ്ട്. താലൂക്ക് വികസനസമിതി യോഗത്തില്‍ അനധികൃത പാര്‍ക്കിങ്ങിനെതിരെ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു. വ്യാപാരസ്ഥാപങ്ങള്‍ക്ക് മുന്നില്‍ നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് അവഗണിച്ചാണ് പാര്‍ക്കിങ്. ബസുകളില്‍ മിക്കവയും പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാതെ റോഡിന് നടുവിലായാണ് നിര്‍ത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.