കെ.എസ്.ആര്‍.ടി.സി സര്‍വിസ് മുടങ്ങിയിട്ട് മാസങ്ങള്‍

മൂവാറ്റുപുഴ: നൂറുകണക്കിന് യാത്രക്കാരുടെ ഏക ആശ്രയമായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസ് മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിടുന്നു. പായിപ്ര -മാനാറി -കീഴില്ലം വഴി സര്‍വിസ് നടത്തിയിരുന്ന ബസാണ് നിര്‍ത്തിയത്. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് സര്‍വിസ് നിര്‍ത്തിവെക്കുകയായിരുന്നു. ഡ്രൈവര്‍മാരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ടാണ് സര്‍വിസ് മുടങ്ങിയത്. എന്നാല്‍, തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും സര്‍വിസ് പുനരാരംഭിച്ചിട്ടില്ല. ദിനേന രാവിലെയും വൈകീട്ടും ഉള്‍പ്പെടെ എട്ട് ട്രിപ്പുകള്‍ നടത്തിയിരുന്ന ബസ് പ്രദേശവാസികള്‍ക്ക് ആശ്വാസമായിരുന്നു. നല്ല കലക്ഷനും ലഭിച്ചിരുന്നു. പായിപ്ര , മാനാറി പ്രദേശങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ ക്ക് മൂവാറ്റുപുഴയിലൊ, പെരുമ്പാവൂരിലേക്കൊ പോകണമെങ്കില്‍ കിലോമീറ്റര്‍ നടന്ന് പായിപ്ര കവലയില്‍ എത്തണം. വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്കും ഏറെ ആശ്രയമായിരുന്നു സര്‍വിസ്. ഡ്രൈവര്‍മാരുടെ കുറവുമൂലമാണ് സര്‍വിസ് നിര്‍ത്തിയതെന്നാണ് അധികൃതര്‍ പറയുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട് നിരവധി പേരെ സ്ഥലം മാറ്റിയിരുന്നുവെങ്കിലും പകരം ആളുകള്‍ എത്തിയിട്ടില്ലത്രെ. സര്‍വിസ് പുനരാരംഭിച്ചില്ളെങ്കില്‍ റോഡ് തടയല്‍ അടക്കമുള്ള സമരപരിപാടികള്‍ ആരംഭിക്കുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പു നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.