വെല്‍ഫെയര്‍ പാര്‍ട്ടി നിവേദന മാര്‍ച്ച് നടത്തി

പെരുമ്പാവൂര്‍: വെല്‍ഫെയര്‍ പാര്‍ട്ടി പെരുമ്പാവൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എം.എല്‍.എയുടെ ഓഫിസിലേക്ക് നിവേദന മാര്‍ച്ച് നടത്തി. എല്ലാ ഭൂരഹിതര്‍ക്കും ഭൂമി നല്‍കുക, സമഗ്ര ഭൂ പരിഷ്കരണ നിയമം നടപ്പാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയുടെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്. മണ്ഡലം പ്രസിഡന്‍റ് തോമസ് കെ. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.എ. സിദ്ദീഖ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ ഇ. ബാവകുഞ്ഞ്, ബാബു വേങ്ങൂര്‍ എന്നിവര്‍ സംസാരിച്ചു. ഭൂരഹിതരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുമെന്നും പ്രശ്നം നിയമസഭയില്‍ ഉന്നയിക്കുമെന്നും എം.എല്‍.എ നേതാക്കള്‍ക്ക് ഉറപ്പു നല്‍കി. അയ്യപ്പന്‍കുട്ടി, ഗിരീഷ്കുമാര്‍ കാവാട്ട്, നിഷാദ് ഷാജഹാന്‍, ജോസ് അല്ലപ്ര, വിജയമ്മ, മിനി ജോബി, ഇ.ബി. നബീല്‍ എന്നിവര്‍ നേതൃത്വം നല്‍കി. പള്ളിക്കര: മുഴുവന്‍ ഭൂരഹിതര്‍ക്കും ഭൂമി കൊടുക്കുക, സമഗ്ര ഭൂപരിഷ്കരണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കുന്നത്തുനാട് എം.എല്‍.എ വി.പി. സജീന്ദ്രന് ഭൂരഹിതര്‍ ഒപ്പിട്ട നിവേദനം നല്‍കി. നിവേദനം പാര്‍ട്ടി മണ്ഡലം സെക്രട്ടറി കെ.കെ. നൗഷാദ് എം.എല്‍.എക്ക് കൈമാറി അനുഭാവ പൂര്‍വം പരിഗണിക്കുമെന്നും എം.എല്‍. എ നേതാക്കള്‍ക്ക് ഉറപ്പുനല്‍കി. ജില്ലാ സെക്രട്ടറി മുസ്തഫ, സക്കരിയ പള്ളിക്കര എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.