മൂവാറ്റുപുഴ: നഗരത്തില്‍ നടപ്പാക്കിയ ഗതാഗത പരിഷ്കാരം ഭരണകക്ഷി നേതാക്കള്‍ തന്നെ അട്ടിമറിച്ചു. രണ്ടാഴ്ച മുമ്പ് നടപ്പാക്കിയ പരിഷ്കാരങ്ങളാണ് മുനിസിപ്പല്‍ ഭരണനേതൃത്വത്തിന്‍െറ തന്നെ ഒത്താശയോടെ അട്ടിമറിച്ചത്. ഇതോടെ നഗരം രൂക്ഷമായ ഗതാഗതക്കുരുക്കിലായി. ഏറെ നാളത്തെ മുറവിളികള്‍ക്കൊടുവില്‍ മൂന്നാഴ്ച മുമ്പ് നഗരസഭയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഗതാഗത ഉപദേശക സമിതി യോഗം കുരുക്ക് ഒഴിവാക്കി ഗതാഗതം സുഗമമാക്കാന്‍ നിരവധി നിര്‍ദേശങ്ങള്‍വെച്ചിരുന്നു. 10 ദിവസം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ ശേഷം പരാതിയുണ്ടെങ്കില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താമെന്ന പ്രഖ്യാപനത്തോടെ കൊണ്ടുവന്ന പരിഷ്ക്കാരം നടപ്പാക്കി രണ്ടാം ദിവസംതന്നെ അട്ടിമറിച്ചു. അരമന ജങ്ഷനില്‍ ആരംഭിച്ച ഒരു സ്ഥാപനത്തെ സഹായിക്കുന്ന തരത്തിലാണ് കച്ചേരിത്താഴം മുതല്‍ പി.ഒ ജങ്ഷന്‍ വരെയുള്ള ഭാഗത്ത്പരിഷ്കരണങ്ങള്‍ കൊണ്ടുവന്നതെന്ന മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ ഭരണകക്ഷി അംഗം തന്നെ ആരോപണമുന്നയിച്ചത് ശരിവെക്കുന്ന തരത്തിലായിരുന്നു കാര്യങ്ങള്‍ നടന്നത്. ഇതോടെ, മറ്റുള്ള വ്യാപാരികള്‍ അടക്കമുള്ളവര്‍ രംഗത്തത്തെുകയായിരുന്നു. എടുത്ത തീരുമാനങ്ങള്‍ അതേപോലെ നടപ്പാക്കിയിരുന്നുവെങ്കില്‍ എതിര്‍പ്പുയരുകയില്ലായിരുന്നു. ചിലരെ സഹായിക്കുന്നതിനായി തീരുമാനത്തില്‍ വെള്ളം ചേര്‍ത്തതോടെ പരിഷ്കരണം തന്നെ ഇല്ലാതായി. സംഭവം വിവാദമായതോടെ ഗതാഗത പരിഷ്കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ സമരരംഗത്തിറങ്ങാനുള്ള ഒരുക്കത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.