ടാര്‍ ചെയ്ത് മാസങ്ങള്‍ക്കകം ആസാദ് റോഡ് തകര്‍ന്നു

മൂവാറ്റുപുഴ: ടാര്‍ ചെയ്ത് മാസങ്ങള്‍ കഴിയുംമുമ്പേ തകര്‍ന്ന മൂവാറ്റുപുഴ നഗരസഭയിലെ ആസാദ് റോഡ് കരാറുകാരന്‍െറ ചെലവില്‍ വീണ്ടും നിര്‍മിക്കാന്‍ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ എല്‍. എസ്. ജി .ഡി ചീഫ് എന്‍ജിനീയര്‍ക്ക് പരാതി നല്‍കി. 50 ലക്ഷം രൂപ ചെലവില്‍ മൂന്നു മാസം മുമ്പ് ടാര്‍ ചെയ്ത റോഡ് നിര്‍മാണം പൂര്‍ത്തിയാക്കി മാസങ്ങള്‍ കഴിയുംമുമ്പേ തകര്‍ന്നിരുന്നു. കരാറുകാരനും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളി മൂലം നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ വന്ന അപാകതയാണ് റോഡ് തകരാന്‍ കാരണമായതെന്ന് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. തകര്‍ന്ന റോഡില്‍ കൗണ്‍സിലര്‍മാര്‍ പരിശോധന നടത്തി. നഗരസഭയുടെ പണം നഷ്ടപ്പെടുത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.