ബജറ്റ് മൂവാറ്റുപുഴക്ക് 105 കോടി: കാര്‍ഷിക മേഖലക്ക് ആശ്വാസം പകരുമെന്ന് എം.എല്‍.എ

മൂവാറ്റുപുഴ: സംസ്ഥാന ബജറ്റില്‍ മൂവാറ്റുപുഴ മണ്ഡലത്തിലെ വിവിധ പദ്ധതികള്‍ക്ക് 105 കോടി അനുവദിച്ചു. വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ക്ക് അടക്കംതുക അനുവദിച്ച് ബജറ്റ് മൂവാറ്റുപുഴക്ക് മുന്തിയ പരിഗണനയാണ് നല്‍കിയിരിക്കുന്നതെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. മൂവാറ്റുപുഴ-കാക്കനാട് നാലുവരി പാതക്ക് 40കോടിരൂപയും മുറിക്കല്ല്130 കവല മൂവാറ്റുപുഴ ബൈപാസിന് 15 കോടിരൂപയും അങ്കമാലിശബരി റെയില്‍പാതക്ക് 50കോടിയും ബജറ്റില്‍ വകയിരുത്തി. മൂവാറ്റുപുഴയില്‍ നിന്ന് ജില്ലാ ആസ്ഥാനമായ കാക്കനാട്ടേക്ക് റോഡ് വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ബജറ്റില്‍ 40കോടി രൂപ വകയിരുത്തിയതോടെ മൂവാറ്റുപുഴക്കാരുടെ ചിരകാല സ്വപ്നമാണ് യാഥാര്‍ഥ്യമാകുന്നത്. കൊച്ചി-ധനുഷ്കോടി ദേശീയ പാതയിലെ കടാതിയില്‍നിന്നും ആരംഭിച്ച് മുറിക്കല്‍ പാലം വഴി എം.സി റോഡിലെ മൂവാറ്റുപുഴ130 ജങ്ഷനില്‍ അവസാനിക്കുന്ന മൂവാറ്റുപുഴ ബൈപാസിന്‍െറ നിര്‍മാണത്തിന് 15കോടി രൂപയും വകയിരുത്തി. ഇതോടെ മൂവാറ്റുപുഴയിലെ പ്രധാന ബൈപാസുകളിലൊന്നായ മുറിക്കല്‍ ബൈപാസിന്‍െറ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാകും. ഈ ബൈപാസ് യാഥാര്‍ഥ്യമാകുന്നതോടെ മൂവാറ്റുപുഴ നഗരത്തിലെ ഗതാഗത കുരുക്കിന് ഒരു പരിധിവരെ പരിഹാരമാകും. ശബരി റെയില്‍ പാതക്ക് ബജറ്റില്‍ 50കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ശബരി പാതക്കായി സ്ഥലം വിട്ടുനല്‍കി വര്‍ഷങ്ങളായി കാത്തിരിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ബജറ്റ് പ്രഖ്യാപനം ആശ്വാസമാകും. പെരുമ്പാവൂര്‍ മുതല്‍ മൂവാറ്റുപുഴ വരെ സ്ഥലമെടുപ്പ് നടപടികള്‍ക്ക് ഇത് ഗുണകരമാകും. കാര്‍ഷിക മേഖലക്ക് ആശ്വാസം പകരുന്നതാണ് ബജറ്റ്. റബര്‍, നെല്ല്, പൈനാപ്പിള്‍ മറ്റ് ഇതര കാര്‍ഷീക രംഗത്തും പ്രതീക്ഷ നല്‍കുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. ഗതാഗതം, ആരോഗ്യം, കുടിവെള്ളം, വിദ്യാഭ്യാസം, പാര്‍പ്പിടം, വിവര സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളില്‍ ജനങ്ങള്‍ക്ക് കൂടുതല്‍ ആശ്വാസമേകുന്ന ബജറ്റില്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് ഊന്നല്‍ നല്‍കിയിട്ടുണ്ട്. മുവാറ്റുപുഴയില്‍ ആവശ്യമായ ഓരോ പദ്ധതികള്‍ക്കും തുക വകയിരുത്തിയത് വളരെ കാലങ്ങളായ വികസന സങ്കല്‍പ്പങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിന് വഴിതുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.