നഗരസഭയില്‍ ഇ–മാലിന്യരഹിത പദ്ധതിക്ക് തുടക്കമാകുന്നു

പറവൂര്‍: ക്ളീന്‍ പറവൂര്‍-ഗ്രീന്‍ പറവൂര്‍ പദ്ധതിയുടെ ഭാഗമായി നഗരസഭയില്‍ ഇ-മാലിന്യരഹിത പദ്ധതിക്ക് തുടക്കം കുറിക്കുന്നു. സംസ്ഥാന സര്‍ക്കാറിന്‍െറയും ക്ളീന്‍ കേരള കമ്പനിയുടെയും നഗരസഭയുടെയും സംയുക്താഭിമുഖ്യത്തിലാണ് ഇ-മാലിന്യ നിര്‍മാര്‍ജനത്തിന് തയാറെടുക്കുന്നത്. ഇതിന്‍െറ ഭാഗമായി സ്കൂളില്‍നിന്നും വീടുകള്‍ കേന്ദ്രീകരിച്ചും ഇ-മാലിന്യം ശേഖരിക്കും. സ്കൂളില്‍നിന്ന് ശേഖരിക്കുന്നവക്ക് കിലോക്ക് 25 രൂപയും വീടുകളില്‍നിന്നുള്ളതിന് 10 രൂപയും നല്‍കും. പദ്ധതിയുടെ നടത്തിപ്പിനെ സംബന്ധിച്ചും സംസ്കരണത്തെക്കുറിച്ചും ജനങ്ങള്‍ക്ക് അവബോധം ഉണ്ടാക്കാന്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ ഇ-മാലിന്യ സംസ്കരണ ശില്‍പശാല സംഘടിപ്പിച്ചു. ടി.ബി ഹാളില്‍ നടന്ന പരിപാടി വി.ഡി. സതീശന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ രമേശ് ഡി. കുറുപ്പ് അധ്യക്ഷത വഹിച്ചു. ക്ളീന്‍ കേരള കമ്പനി മാനേജിങ് ഡയറക്ടര്‍ കബീര്‍ ബി. ഹാറൂണ്‍ മാലിന്യം ഉണ്ടാക്കുന്ന ദൂഷ്യങ്ങളെപ്പറ്റിയും ശാസ്ത്രീയമായി സംസ്കരിക്കേണ്ടതിന്‍െറ ആവശ്യകതയെക്കുറിച്ചും മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയര്‍പേഴ്സണ്‍ ജെസി രാജു, സ്ഥിരം സമിതി അധ്യക്ഷരായ പ്രദീപ് തോപ്പില്‍, വി.എ. പ്രഭാവതി, ടി.വി. നിഥിന്‍, ഡെന്നി തോമസ്, പ്രതിപക്ഷനേതാവ് കെ.എ. വിദ്യാനന്ദന്‍ എന്നിവര്‍ സംസാരിച്ചു. കൗണ്‍സിലര്‍മാര്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍മാര്‍, ബാങ്ക് ഉദ്യോഗസ്ഥര്‍, സി.ഡി.എസ് ഭാരവാഹികള്‍, സര്‍ക്കാര്‍ സ്ഥാപന പ്രതിനിധികള്‍, റെസിഡന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിച്ചു. നഗരസഭാ സെക്രട്ടറി പി.കെ. സജീവ് നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.