കൊച്ചി: സോളാര്‍ കേസില്‍ ആരോപണവിധേയരായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രി ആര്യാടന്‍ മുഹമ്മദും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇടത് യുവജന സംഘടകള്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച താലൂക്ക് ഓഫിസ് മാര്‍ച്ചിനുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെയാണ് മേനക ജങ്ഷനില്‍നിന്ന് യുവതികള്‍ ഉള്‍പ്പെടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കണയന്നൂര്‍ താലൂക്ക് ഓഫിസിലേക്ക് മാര്‍ച്ച് ആരംഭിച്ചത്. ഇതിനു വളരെ മുമ്പേ താലൂക്ക് ഓഫിസ് പരിസരത്ത് ശക്തമായ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. താലൂക്ക് ഓഫിസിനു മുന്നില്‍ ബാരിക്കേഡ് ഉയര്‍ത്തി പൊലീസ് പ്രവര്‍ത്തകരെ തടഞ്ഞു. ഇത് തള്ളിമാറ്റാന്‍ ശ്രമിച്ചപ്പോഴാണ് ജലപീരങ്കി പ്രയോഗിച്ചത്. രണ്ടുതവണ വെള്ളം ചീറ്റിച്ചെങ്കിലും പ്രവര്‍ത്തകര്‍ ബാരിക്കേഡ് തള്ളിമാറ്റി ഓഫിസിന്‍െറ ഗേറ്റിനു മുന്നിലത്തെി. പൊലീസ് ഗേറ്റ് അകത്തുനിന്ന് പൂട്ടിയിരുന്നു. തുടര്‍ന്ന് ചേര്‍ന്ന പ്രതിഷേധയോഗം ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എസ്. സതീഷ് ഉദ്ഘാടനം ചെയ്തു. കൊള്ളക്കാരുടെ നേതാവാണ് ഉമ്മന്‍ ചാണ്ടിയെന്ന് അദ്ദേഹം ആരോപിച്ചു. ജനങ്ങളെ വെല്ലുവിളിച്ച് അധികാരത്തില്‍ അള്ളിപ്പിടിക്കുന്ന മുഖ്യമന്ത്രിയെ തെരുവിലിറങ്ങാന്‍ അനുവദിക്കില്ളെന്നും സതീഷ് പറഞ്ഞു. ജില്ലാ പ്രസിഡന്‍റ് കെ.എസ്. അരുണ്‍ കുമാര്‍, ജോയന്‍റ് സെക്രട്ടറി ആര്‍. നിഷാദ് ബാബു എന്നിവര്‍ സംസാരിച്ചു. എ.ഐ.വൈ.എഫ് നടത്തിയ ഉപരോധത്തിലും മാര്‍ച്ചിലും പൊലീസ് ലാത്തിച്ചാര്‍ജും ജലപീരങ്കിയും പ്രയോഗിച്ചു. കണയന്നൂര്‍ താലൂക്ക് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചിനുനേരെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. തുടര്‍ന്ന് ഗെസ്റ്റ് ഹൗസില്‍ ആര്യാടന്‍ മുഹമ്മദിനെതിരായി നടന്ന ഉപരോധത്തിനിടെയാണ് പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ലാത്തിവീശിയത്. എ.ഐ.വൈ.എഫ് ജില്ലാ ജോയന്‍റ്് സെക്രട്ടറി വി.എസ്. സുനില്‍ കുമാര്‍, ആല്‍വിന്‍ സേവ്യര്‍, നിമിഷ രാജു എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാര്‍ച്ച് എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി സന്തോഷ് പീറ്റര്‍ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് ജില്ലാപ്രസിഡന്‍റ് മനോജ് ജി. കൃഷ്ണന്‍, കെ. ആര്‍. റെനീഷ്, ഡിവിന്‍ കെ. ദിനകരന്‍, കെ.എസ്. ജയദീപ്, ടി.എം. ഷെനിന്‍, പി.എ. നവാസ്, പി.എം. ഫിറോസ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.