എയര്‍ഇന്ത്യ വിമാനം എത്തിയില്ല; ദോഹ യാത്രക്കാര്‍ വലഞ്ഞു

നെടുമ്പാശ്ശേരി: വ്യാഴാഴ്ച പുലര്‍ച്ചെ 1.45 നുള്ള എയര്‍ഇന്ത്യയുടെ എ.ഐ -924 വിമാനത്തില്‍ പോകേണ്ടിയിരുന്ന 200ലേറെ യാത്രക്കാര്‍ യാത്രചെയ്യാനാകാതെ വിമാനത്താവളത്തില്‍ കുടുങ്ങി. വ്യാഴാഴ്ച രാത്രി 10.55ന് റിയാദില്‍നിന്നത്തെുന്ന വിമാനമാണ് പുലര്‍ച്ചെ റിയാദിലേക്ക് മടങ്ങേണ്ടിയിരുന്നത്. എന്നാല്‍, ഈ വിമാനം റിയാദില്‍നിന്ന് നെടുമ്പാശ്ശേരിയിലേക്ക് പുറപ്പെടാനൊരുങ്ങിയപ്പോള്‍ യന്ത്രത്തകരാര്‍ സംഭവിക്കുകയായിരുന്നു. വിമാനം യന്ത്രത്തകരാര്‍ സംഭവിച്ച് റിയാദിലാണെന്ന വിവരം നെടുമ്പാശ്ശേരിയിലെ എയര്‍ഇന്ത്യാ ഓഫിസില്‍ അറിഞ്ഞിട്ടും ഇതൊന്നും ഗൗനിക്കാതെ ഇവിടത്തെ അധികൃതര്‍ യാത്രക്കാരെ വിമാനം കൃത്യസമയത്ത് പുറപ്പെടുമെന്ന് അറിയിക്കുകയായിരുന്നു. സമയമായിട്ടും വിമാനത്തില്‍ കയറ്റാതെ വന്നതിനെ തുടര്‍ന്ന് ചോദിച്ചപ്പോള്‍ വിമാനം റിയാദില്‍നിന്ന് പുറപ്പെടാന്‍ വൈകിയെന്നും പുലര്‍ച്ചെ മൂന്നോടെ പുറപ്പെടുമെന്നുമായിരുന്നു ആദ്യ മറുപടി. പലരും തലേദിവസം രാത്രി 11നുമുമ്പ് വിമാനത്താവളത്തില്‍ എത്തിയവരായിരുന്നു. മൂന്നായിട്ടും വിമാനമത്തൊതിരുന്നതിനെ തുടര്‍ന്ന് യാത്രക്കാര്‍ ബഹളം വെച്ചപ്പോള്‍ മാത്രമാണ് വിമാനം തകരാറിലായി റിയാദില്‍ കിടക്കുകയാണെന്ന വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് യാത്രക്കാര്‍ കുത്തിയിരിപ്പ് നടത്തിയപ്പോള്‍ മാത്രമാണ് ഇവരെ ഹോട്ടലുകളിലേക്ക് മാറ്റാനും ഭക്ഷണം നല്‍കാനും തയാറായത്. ഇവരില്‍ പലരുടെയും വിസാ കാലാവധി അവസാനിക്കാറായതാണ്. യാത്രക്കാരെ രാത്രി വൈകി റിയാദിലത്തെിക്കുമെന്ന പതിവുപല്ലവിയാണ് ബുധനാഴ്ച രാത്രിയും ആവര്‍ത്തിക്കുന്നത്. ചില സ്വകാര്യ വിമാനക്കമ്പനികള്‍ക്കുവേണ്ടിയാണ് എയര്‍ഇന്ത്യയിലെ നെടുമ്പാശ്ശേരിയിലെ ഉദ്യോഗസ്ഥര്‍ ബോധപൂര്‍വം യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്നതെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. ഇതിനുമുമ്പും ഇത്തരത്തില്‍ മോശമായ പ്രതിച്ഛായ എയര്‍ഇന്ത്യക്ക് ഉണ്ടായതിനെ തുടര്‍ന്ന് പി.ആര്‍.ഒ ഉള്‍പ്പെടെ സംവിധാനങ്ങള്‍ ഇവിടെ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ഇതിന്‍െറ പ്രവര്‍ത്തനം നിലക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.