കക്കടാശ്ശേരി കവലയില്‍ ട്രാഫിക് സംവിധാനം വേണമെന്ന ്

മൂവാറ്റുപുഴ: വാഹനാപകടങ്ങള്‍ നിത്യസംഭവമായ കൊച്ചി ധനുഷ് കോടി ഹൈവെയിലെ കക്കടാശ്ശേരി കവലയില്‍ ട്രാഫിക് സംവിധാനങ്ങള്‍ ഏര്‍പെടുത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു. കക്കടാശ്ശേരി കവലവികസനം നടപ്പാക്കുക, ഗതാഗത നിയന്ത്രണ സംവിധാനം ഏര്‍പെടുത്തുക, വഴിവിളക്കുകള്‍ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഉപരോധം. ബുധനാഴ്ച രാവിലെ തടിയമ്പാട് സ്വദേശികള്‍ സഞ്ചരിച്ച ബൈക്കില്‍ ഗ്യാസ് സിലിണ്ടര്‍ ലോറി ഇടിച്ച് വീട്ടമ്മ മരിച്ചിരുന്നു. അപകടത്തെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുവന്നത്. രാവിലെ 8 മണിക്കാരംഭിച്ച സമരം ഒമ്പതു മണി വരെ തുടര്‍ന്നു. ഇതോടെ ദേശീയ പാതയില്‍ കിലോമീറ്ററുകളോളം ഗതാഗത കുരുക്കുണ്ടായി. ഒടുവില്‍ യാത്രക്കാരുടെ ബുദ്ധിമുട്ട് മനസ്സിലാക്കി ഉപരോധം അവസാനിപ്പിച്ചു. ദിശാബോര്‍ഡുകളോ മറ്റ് ഗതാഗത സംവിധാനങ്ങളോ ഇല്ലാതെ കാളിയാര്‍ മൂവാറ്റുപുഴ റോഡ് ദേശീയ പാതയുമായി സന്ധിക്കുന്ന കക്കടാശേരി കവലയില്‍ അപകടങ്ങള്‍ പതിവാണ്. ഇതിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തുവന്നതിനെ തുടര്‍ന്ന് രണ്ടു വര്‍ഷം മുമ്പ് കവലയില്‍ സ്പീഡ് ബ്രേക്കര്‍ സ്ഥാപിച്ചിരുന്നു. ഇതോടെ അപകടങ്ങള്‍ കുറഞ്ഞിരുന്നു. എന്നാല്‍, മാസങ്ങള്‍ക്ക് മുമ്പ് ഇത് നീക്കം ചെയ്തതോടെ അപകടങ്ങള്‍ വീണ്ടും വര്‍ധിച്ചു. മൂവാറ്റുപുഴ ഭാഗത്തുനിന്നും കാളിയാറ്റിലേക്കു പോകുന്ന വാഹനങ്ങള്‍ കക്കടാശ്ശേരി കവലയില്‍നിന്നും തിരിയുന്നതിനിടെയാണ് അപകടങ്ങള്‍ ഏറെയും നടക്കുന്നത്. തിരക്കേറിയ ജങ്ഷനില്‍ വഴിവിളക്കുമില്ല. ഇന്നലെ രാവിലെയുണ്ടായ അപകടത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കത്തെിയവര്‍ക്ക് വെളിച്ചമില്ലായ്മ പ്രശ്നം സൃഷ്ടിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.