ആലുവ: സ്വകാര്യ ബസ് സ്റ്റാന്‍ഡിന്‍െറ പ്രവേശകവാടത്തിനരികില്‍ അനധികൃതമായി നിര്‍മിച്ച രണ്ട് കട പൊളിച്ചുമാറ്റാന്‍ നഗരസഭാ സെക്രട്ടറിയുടെ നിര്‍ദേശം. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് നിര്‍മിച്ച കെട്ടിടങ്ങളാണ് പൊളിക്കാന്‍ നിര്‍ദേ ശിച്ചത്. തെക്കേ പ്രവേശകവാടത്തില്‍ ഉണ്ടായിരുന്ന രണ്ട് താല്‍ക്കാലിക ബങ്കുകള്‍ വടക്ക് ഭാഗത്തേക്ക് മാറ്റാനുള്ള തീരുമാനത്തിന്‍െറ മറവില്‍ രണ്ട് കട പുതുതായി നിര്‍മിക്കുകയായിരുന്നെന്ന് കൗണ്‍സില്‍ യോഗത്തില്‍ ബി.ജെ.പി അംഗം എ.സി. സന്തോഷ് കുമാറും സ്വതന്ത്ര അംഗങ്ങളായ സെബി വി. ബാസ്റ്റിനും കെ. ജയകുമാറും ആരോപിച്ചിരുന്നു. തുടര്‍ന്നാണ് അന്വേഷണം നടത്തി സെക്രട്ടറി നടപടിയെടു ത്തത്. കോണ്‍ക്രീറ്റും സ്റ്റീലും അലുമിനിയം ഷീറ്റും ഷട്ടറും ടൈലും ഉപയോഗിച്ച് സ്ഥിരം നിര്‍മാണമാണ് നടത്തിയതെന്ന് സെക്രട്ടറിയുടെ അന്വേഷണത്തില്‍ വ്യക്തമായി. ആരോഗ്യവിഭാഗത്തിന്‍െറ അനുമതിയില്ലാതെയാണ് കട നിര്‍മാണമെന്നും കണ്ടത്തെി. അനധികൃതമായി ലഭിച്ച വൈദ്യുതി, വെള്ളം കണക്ഷനുകള്‍ ഉടന്‍ റദ്ദാക്കാനും നിര്‍ദേശമുണ്ട്. കടമുറികള്‍ പൊളിക്കാനായി ഓവര്‍സിയറെ ചുമതലപ്പെടുത്തി. അതേസമയം, കടകള്‍ നിര്‍മിച്ചത് കൃത്യമായ ഉത്തരവിന്‍െറ അടിസ്ഥാനത്തിലാണെന്ന് ഉടമകള്‍ പറഞ്ഞു. കൗണ്‍സില്‍ ചേര്‍ന്നാണ് കടമുറി നിര്‍മിക്കാന്‍ അനുമതി നല്‍കിയത്. പഴയ കടയിലുണ്ടായിരുന്ന അതേ സൗകര്യങ്ങളാണ് പുതിയ കടയിലും ഉപയോഗിച്ചത്. സ്വകാര്യ സ്റ്റാന്‍ഡിലെ വെള്ളക്കെട്ട് ഒഴിവാക്കാനായിരുന്നു പുനരധിവാസം നടത്തിയതെന്നും എന്നാല്‍, ഇപ്പോള്‍ കച്ചവടം തന്നെ നഷ്ടപ്പെടുന്ന സ്ഥിതിയാണെന്നും ഇവര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.