കഞ്ചാവ് വില്‍പന: രണ്ടുപേര്‍ പിടിയില്‍

പെരുമ്പാവൂര്‍: പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് എത്തിച്ചുകൊടുത്തിരുന്ന രണ്ട് ഇതര സംസ്ഥാനക്കാരെ എക്സൈസ് സംഘം പിടികൂടി. പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശികളായ അതിഖുറഹ്മാന്‍ (26), ഹമീദുല്‍ മണ്ഡല്‍ (19) എന്നിവരാണ് പിടിയിലായത്. മാറമ്പിള്ളി ബസ് സ്റ്റോപ് പരിസരത്ത് കഞ്ചാവുമായി എത്തിയ ഇവര്‍ ചെറുകിട കച്ചവടക്കാരന് കൈമാറാന്‍ ശ്രമിക്കുമ്പോഴാണ് അറസ്റ്റിലായത്. ചെറിയ പൊതികളില്‍ സൂക്ഷിക്കുന്ന കഞ്ചാവ് ആവശ്യക്കാരനെ കാണിച്ച് വില ഉറപ്പിച്ച ശേഷമാണ് ഒരു കിലോ വീതമുള്ള പാക്കറ്റുകള്‍ കൈമാറുന്നത്. 40,000 രൂപയാണ് ഒരു കിലോ കഞ്ചാവിന് ഈടാക്കുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവരുടെ പക്കല്‍നിന്ന് ഒന്നര കിലോ കഞ്ചാവ് കണ്ടെടുത്തതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.കെ. ഗോപി, അസി. ഇന്‍സ്പെക്ടര്‍മാരായ കെ.എ. മാര്‍ട്ടിന്‍, ഗ്രേഡ് പോള്‍ തോമസ് ജോണ്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ കെ.എം. റോബി, പി.കെ. സുരേന്ദ്രന്‍, പി.ജി. പ്രകാശ്, ടി.വി. തോമസ്, ജിബിന്‍ തോമസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.