അങ്കമാലി മിനിസിവില്‍ സ്റ്റേഷന്‍ ഉദ്ഘാടനം ഇന്ന്

അങ്കമാലി: തിങ്കളാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യുന്ന മിനിസിവില്‍ സ്റ്റേഷന്‍ അങ്കമാലിയെ താലൂക്കായി വികസിപ്പിക്കുന്നതിന്‍െറ മുന്നോടിയായേക്കും. ഉച്ചക്ക് 12നാണ് ഉദ്ഘാടനച്ചടങ്ങ്. മന്ത്രി അടൂര്‍ പ്രകാശ് അധ്യക്ഷത വഹിക്കും. മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞും ഇന്നസെന്‍റ് എം.പിയും മുഖ്യാതിഥികളാകും. താലൂക്ക് ഓഫിസിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കിയാണ് പഴയ വില്ളേജ് ഓഫിസ് വളപ്പില്‍ 11 കോടി ചെലവില്‍ മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മിച്ചത്. അഞ്ച് നിലകളില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്‍െറ ഒന്നാം ഘട്ടം മൂന്ന് നിലകളിലാണ് പൂര്‍ത്തീകരിച്ചത്. 70,150 ചതുരശ്ര അടിയാണ് വിസ്തീര്‍ണം. വാഹന പാര്‍ക്കിങ്, കാന്‍റീന്‍ ഉള്‍പ്പെടെ അത്യാധുനിക സൗകര്യങ്ങളുമുണ്ട്. അങ്കമാലിയുടെ വിവിധ ഭാഗങ്ങളില്‍ ജീര്‍ണാവസ്ഥയിലായതും സ്ഥല സൗകര്യങ്ങളിലാത്തതുമായ സ്വന്തം കെട്ടിടങ്ങളിലും വാടകക്കെട്ടിടങ്ങളിലുമായി പ്രവര്‍ത്തിക്കുന്ന 15 സര്‍ക്കാര്‍ ഓഫിസുകളും മിനി സിവില്‍ സ്റ്റേഷനിലേക്ക് പ്രവര്‍ത്തനം മാറ്റും. സബ് ട്രഷറി, ജോയന്‍റ് ആര്‍.ടി ഓഫിസ്, സെയില്‍സ് ടാക്സ് ലേബര്‍, രജിസ്ട്രാര്‍ ഓഫിസ്, വില്ളേജ് ഓഫിസ്, വിദ്യഭ്യാസ ഉപജില്ല ഓഫിസ്, ബ്ളോക് ഓഫിസ്, പൊതുമരാമത്ത് റോഡ് ഓഫിസ്, എല്‍.എസ്.ജി.ഡി, ഐ.സി.ഡി.എസ്, കൃഷി ഓഫിസ് എന്നിവയാണ് മാറ്റുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.