ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം: കൊച്ചിയില്‍ ഗതാഗത നിയന്ത്രണം

കൊച്ചി: ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനാര്‍ഥം ഞായറാഴ്ച കൊച്ചി നഗരത്തില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. വൈകുന്നേരം 4.30 മുതല്‍ രാത്രി 7.30 വരെ ഷണ്‍മുഖം റോഡ്, പാര്‍ക്ക് അവന്യൂ റോഡ്, ഡി.എച്ച് റോഡ്, എം.ജി റോഡ്, എന്‍.എച്ച്-47 എ, സഹോദരന്‍ അയ്യപ്പന്‍ റോഡ്, ചിറ്റൂര്‍ റോഡ് എന്നിവിടങ്ങളില്‍ ഗതാഗതനിയന്ത്രണം ഉണ്ടാകും. ഇതനുസരിച്ച് ചിറ്റൂര്‍, ചേരാനല്ലൂര്‍ ഭാഗങ്ങളില്‍നിന്ന് വരുന്ന ബസുകളും ചിറ്റൂര്‍ റോഡുവഴി തൃപ്പൂണിത്തുറക്ക് പോകേണ്ട സ്വകാര്യ ബസുകളും കച്ചേരിപ്പടിയില്‍നിന്ന് ചിറ്റൂര്‍ റോഡുവഴി രാജാജി ജങ്ഷനിലത്തെി ഇടത്തോട്ടുതിരിഞ്ഞ് എ.എല്‍. ജേക്കബ് പാലം, സലിം രാജന്‍ റോഡ്, ഗാന്ധിനഗര്‍ റോഡ്, കവലക്കല്‍ ജങ്ഷന്‍, കെ.കെ. റോഡ്, കടവന്ത്ര ജങ്ഷന്‍, എസ്.എ റോഡുവഴി തൃപ്പൂണിത്തുറ ഭാഗത്തേക്ക് പോകണം. മേനക വഴി പശ്ചിമകൊച്ചിയിലേക്ക് പോകേണ്ട പ്രൈവറ്റ് ബസുകള്‍ എം.ജി റോഡുവഴി പശ്ചിമകൊച്ചിയിലേക്കും ചിറ്റൂര്‍ ഭാഗത്തുനിന്ന് പശ്ചിമകൊച്ചിയിലേക്ക് പോകേണ്ട ബസുകള്‍ എം.ജി റോഡ് വഴി പശ്ചിമകൊച്ചിയിലേക്കും പോകണം. പശ്ചിമകൊച്ചിയില്‍നിന്ന് സിറ്റിയിലേക്ക് വരുന്ന പ്രൈവറ്റ് ബസുകള്‍ അലക്സാണ്ടര്‍ പറമ്പിത്തറ, പണ്ഡിറ്റ് കറുപ്പന്‍ റോഡുവഴിയും സിറ്റിയില്‍നിന്ന് പശ്ചിമകൊച്ചിയിലേക്ക് പോകേണ്ട പ്രൈവറ്റ് ബസുകളും മറ്റു വാഹനങ്ങളും തേവര ജങ്ഷനില്‍നിന്ന് പണ്ഡിറ്റ് കറുപ്പന്‍ റോഡ്, അലക്സാണ്ടര്‍ പറമ്പിത്തറ റോഡു വഴിയും പോകണം. റോഡുകളില്‍ രാവിലെ 10 മുതല്‍ പാര്‍ക്കിങ് അനുവദിക്കില്ല. പാര്‍ക്ക് ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടാല്‍ പൊലിസ് റിക്കവറി വാഹനം ഉപയോഗിച്ച് നീക്കും. ഉപരാഷ്ട്രപതി കടന്നുപോകുന്ന എല്ലാ പ്രധാന റോഡുകളിലേക്കുമുള്ള ബൈ റോഡുകള്‍ 20 മിനിറ്റ് മുമ്പ് ബ്ളോക്ക് ചെയ്യും. പശ്ചിമകൊച്ചി ഭാഗങ്ങളില്‍നിന്ന് എയര്‍ പോര്‍ട്ടിലേക്ക് പോകേണ്ട യാത്രക്കാര്‍ എന്‍.എച്ച് 47 വഴി പോകണം. കൊച്ചി സിറ്റി പരിധിയില്‍ വി.വി.ഐ.പി കടന്നുപോകുന്ന റോഡുകളില്‍ കണ്ടെയ്നര്‍ ലോറികളോ മറ്റ് ഹെവി/മീഡിയം ഹെവി വാഹനങ്ങളോ ഗതാഗതം നടത്താന്‍ അനുവദിക്കില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.