മയക്കുമരുന്ന് മാഫിയ സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍

മൂവാറ്റുപുഴ: മയക്കുമരുന്ന് മാഫിയ സംഘത്തിലെ രണ്ടുപേരെ കൂടി മൂവാറ്റുപുഴ എക്സൈസ് പിടികൂടി. പല്ലാരിമംഗലം പള്ളിക്കുന്ന് ഭാഗത്ത് താമസിക്കുന്ന പാമ്പുതൂക്കിമാക്കല്‍ വീട്ടില്‍ നിസാര്‍ സിദ്ദീഖ്, മൂവാറ്റുപുഴ സ്വദേശി ഹൈദര്‍ അലി എന്നിവരാണ് മൂവാറ്റുപുഴ റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ റോയി ജയിംസിന്‍െറ നേതൃത്വത്തില്‍ പിടികൂടിയത്. വിദ്യാര്‍ഥികള്‍ക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും കഞ്ചാവ് വില്‍പന നടത്തിയതിന് ഇതിനുമുമ്പ് നിസാര്‍ സിദ്ദീഖിനെതിരെ എറണാകുളം എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് ആന്‍ഡ് ആന്‍റി നാര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡിലും മൂവാറ്റുപുഴ റേഞ്ചിലും രണ്ട് കേസുകളുണ്ട്. അതില്‍ ഒരു കേസ് ഇപ്പോഴും മൂവാറ്റുപുഴ ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ വിചാരണയിലാണ്. നിസാര്‍ സിദ്ദീഖ് വാഴക്കുളം ടൗണില്‍ ഫ്രൂട്ട്സ് കട നടത്തുകയാണ്. കടയുടെ മറവില്‍ കഞ്ചാവ് വില്‍പനയും നടത്തുന്നുണ്ട് എന്ന രഹസ്യ വിവരത്തത്തെുടര്‍ന്ന് ഇയാള്‍ എക്സൈസിന്‍െറ നിരീക്ഷണത്തിലായിരുന്നു. പ്രതികളെ മൂവാറ്റുപുഴ ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. നിസാര്‍ സിദ്ദീഖിനെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. അസിസ്റ്റന്‍റ് എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ എം.ആര്‍. മണികണ്ഠദാസ്, സി.ഇ. ഉസ്മാന്‍, പ്രിവന്‍റിവ് ഓഫിസര്‍മാരായ സാബു വര്‍ഗീസ്, എസ്. സുരേഷ് കുമാര്‍, ഇ.കെ. ഹരി, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ പി.എന്‍. ഭാസി, എം.യു. സാജു, പി.ബി. ലിബു, കെ.ജി. അജീഷ്, എം.എം. ഷെബീര്‍, പി.ബി. മാഹിന്‍ എക്സൈസ് ഡ്രൈവര്‍ എം.സി. ജയന്‍ എന്നിവരായിരുന്നു എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.