കളമശ്ശേരി: ഇടിച്ചിട്ട് നിര്‍ത്താതെപോകുന്ന വാഹനങ്ങളെ കണ്ടത്തൊനുള്ള ബാധ്യത സര്‍ക്കാറിനാണെന്നും അപകടത്തില്‍പെടുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാന്‍ നിയമം വേണമെന്നും റോഡ് സുരക്ഷാ കമ്മിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന്‍. മോട്ടോര്‍ വാഹന വകുപ്പ് സംഘടിപ്പിച്ച റോഡ് സുരക്ഷാ പദ്ധതിയുടെ ഭാഗമായി ‘തേര്‍ഡ് ഐ 2015’ പരിപാടിയുടെ സമാപനം കുസാറ്റില്‍ നിര്‍വഹിക്കുകയായിരുന്നു ജസ്റ്റിസ്. റോഡപകടങ്ങള്‍ കുറക്കാന്‍ റോഡ് സുരക്ഷാ നിയമങ്ങള്‍ കര്‍ശനമാക്കണം. ഇത് നടപ്പിലാകുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കണമെന്നും ജസ്റ്റിസ് പറഞ്ഞു. റോഡുകളുടെ അപകടമേഖല പ്രത്യേകം കണ്ടത്തെി പോരായ്മ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുസാറ്റ് സെമിനാര്‍ കോംപ്ളക്സില്‍ നടന്ന ചടങ്ങില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. നിയമലംഘനത്തിന്‍െറ നേര്‍ക്കാഴ്ച കണ്ടത്തെുന്നതിന് മോട്ടോര്‍ വകുപ്പില്‍ മാത്രമല്ല ജനാധിപത്യത്തിന്‍െറ എല്ലാതലങ്ങളിലും മൂന്നാം കണ്ണ് വേണമെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. സര്‍ക്കാര്‍ ഓഫിസുകളും മറ്റും നിയന്ത്രിക്കുന്നതിന് മൂന്നാം കണ്ണ് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊച്ചി സര്‍വകലാശാല വി.സി ഡോ. ജെ. ലത, കലക്ടര്‍ എം.ജി. രാജമാണിക്യം, ജില്ലാ റൂറല്‍ എസ്.പി യതീഷ്ചന്ദ്ര , കൊച്ചി പെരിയാര്‍ റോട്ടറി ക്ളബ് പ്രസിഡന്‍റ് ഉമ്മര്‍ ഫാറൂഖ്, പ്രകാശ് ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. തേര്‍ഡ് ഐ പദ്ധതിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച കുസാറ്റിലെ വിദ്യാര്‍ഥികളെ ചടങ്ങില്‍ ആദരിച്ചു. പ്രോഗ്രാം കോഓഡിനേറ്റര്‍ മോട്ടോര്‍ വെഹിക്ക്ള്‍ ഇന്‍സ്പെക്ടര്‍ ബി. ഷഫീഖ് നടപ്പാക്കിയ പദ്ധതി വിശദീകരിച്ചു. ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ടോമിന്‍ ജെ. തച്ചങ്കരി സ്വാഗതവും എം.ബി. സന്തോഷ്കുമാര്‍ നന്ദിയും പറഞ്ഞു. മൂന്നാം കണ്ണിലൂടെ വിദ്യാര്‍ഥികള്‍ പകര്‍ത്തിയ വാഹന നിയമലംഘനങ്ങളുടെ പ്രദര്‍ശനവും വിദ്യാര്‍ഥികള്‍ക്ക് റോഡ് സുരക്ഷാ അവബോധ ക്ളാസും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.