കൊച്ചി: ജില്ലയിലെ വിവിധയിടങ്ങളില്‍ എം.പി ഫണ്ടിന് കീഴില്‍ നടത്തുന്ന വികസനപ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് രാജ്യസഭാ വൈസ്ചെയര്‍മാന്‍ ഡോ. തമ്പിദുരൈയുടെ നേതൃത്വത്തിലെ പാര്‍ലമെന്‍റ് അംഗങ്ങള്‍ ശനിയാഴ്ച മുതല്‍ മുതല്‍ മൂന്നുദിവസം ജില്ലയില്‍ പര്യടനം നടത്തും. ഡോ. തമ്പിദുരൈയെ കൂടാതെ കീര്‍ത്തി ആസാദ്, ഹരീഷ്ചന്ദ്ര ചവാന്‍, ശൈലേഷ്കുമാര്‍, ദിലീപ് പട്ടേല്‍, മുകേഷ് രാജ്പുത്ത്, ഡോ. രവീന്ദ്രകുമാര്‍ റേ, ഡോ. കുലാമണി സമാല്‍, എം.ഐ. ഷാനവാസ്, സത്യപാല്‍ സിങ് എന്നീ എം.പിമാരും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് എത്തുന്നത്. ശനിയാഴ്ച രാവിലെ 9.30 നെടുമ്പാശ്ശേരിയില്‍ എത്തുന്ന സംഘം സ്വീകരണത്തിന് ശേഷം താമസസ്ഥലമായ താജ് മലബാര്‍ ഹോട്ടലിലേക്ക് പോകും. സംസ്ഥാന ലെയ്സണ്‍ ഓഫിസറായ പ്രേം കൃപാലിന്‍െറ നേതൃത്വത്തിലെ സംഘമാണ് എം.പിമാരുടെ സന്ദര്‍ശനച്ചുമതല വഹിക്കുന്നത്. ബി.ഡി.ഒമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെയുള്ള ലെയ്സണ്‍ ഓഫിസര്‍മാര്‍ എം.പിമാരുടെ സ്ഥലസന്ദര്‍ശന വേളയില്‍ അവരോടൊപ്പമുണ്ടാകും. ശനിയാഴ്ച കൊച്ചി കോര്‍പറേഷനിലെ തോപ്പുംപടി, ഇടക്കൊച്ചി, പള്ളുരുത്തി ബ്ളോക്കിലെ ചെല്ലാനം, കുമ്പളങ്ങി, മരട് നഗരസഭ എന്നിവിടങ്ങളില്‍ നടക്കുന്ന വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കും. ഞായറാഴ്ച സംഘം പ്രമുഖ ചരിത്രസ്മാരകങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദര്‍ശിക്കും. 11ന് ഇടപ്പള്ളി ബ്ളോക്കിലെ കടമക്കുടി, പറവൂര്‍ നഗരസഭ, പറവൂര്‍ ബ്ളോക്കിലെ ചിറ്റാട്ടുകര, പറവൂര്‍, വൈപ്പിന്‍ ബ്ളോക്കിലെ നായരമ്പലം എന്നിവിടങ്ങളില്‍ പര്യടനം നടത്തും. എം.പിമാരുടെ പര്യടനത്തിന് സൗകര്യങ്ങളൊരുക്കാനും മറ്റുമായി വെള്ളിയാഴ്ച കലക്ടറേറ്റ് ആസൂത്രണ സമിതി ഹാളില്‍ വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെയും ലെയ്സണ്‍ ഓഫിസര്‍മാരുടെയും യോഗം ചേര്‍ന്നു. സംസ്ഥാന ലെയ്സണ്‍ ഓഫിസര്‍ പ്രേം കൃപാല്‍ സന്ദര്‍ശന വിവരങ്ങള്‍ വിശദീകരിച്ചു. ജില്ലാ ആസൂത്രണ സമിതി സെക്രട്ടറി സാലി ജോസഫ്, എ.ഡി.സി ടോമി തുടങ്ങിയവരും സന്നിഹിതരായിരുന്നു. ജില്ലയിലെ 32 ഇടങ്ങളെങ്കിലും എം.പിമാര്‍ സന്ദര്‍ശിക്കുമെന്ന് പ്രേം കൃപാല്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.