മൂവാറ്റുപുഴ: മഞ്ഞള്ളൂര്‍ പഞ്ചായത്തിലെ മണിയന്തടം കോളനിയിലെ കുടിവെള്ളവിതരണം മുടങ്ങി. അഞ്ച് ദിവസം പിന്നിട്ടതോടെ ജനം വലയുകയാണ്. പഞ്ചായത്തിലെ അഞ്ച്, ആറ് വാര്‍ഡുകളിലെ മണിയന്തടം ഹരിജന്‍ കോളനിയില്‍ 150 ഓളം വീടുണ്ട്. പിരളിമറ്റം പദ്ധതിയില്‍നിന്നുള്ള വെള്ളമാണ് ഇവിടെ എത്തുന്നത്. പൈപ്പ് പൊട്ടിയതാണ് കോളനിയിലേക്ക് വെള്ളം മുടങ്ങാന്‍ കാരണം. കിണറുകളോ മറ്റ് കുടിവെള്ള സ്രോതസ്സോ ഇല്ലാത്ത കോളനിയില്‍ പൈപ്പ് വെള്ളമാണ് ഏക ആശ്രയം. നാട്ടുകാര്‍ ബുദ്ധിട്ടുമ്പോള്‍ അറ്റകുറ്റപ്പണി തീര്‍ത്ത് കുടിവെള്ളവിതരണം പുനരാരംഭിക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്. ഉദ്യോഗസ്ഥര്‍ ഇതില്‍ ഗുരുതര വീഴ്ചവരുത്തിയെന്നാണ് ആരോപണം. പത്ത് വര്‍ഷം മുമ്പ് നിര്‍മിച്ച പിരളിമറ്റം കുടിവെള്ളപദ്ധതിയുടെ പൈപ്പുകള്‍ നാലുവര്‍ഷം മുമ്പ് മാറ്റിയിട്ടിരുന്നു. അടിക്കടി പൊട്ടിയതിനത്തെുടര്‍ന്ന് ജില്ലാ പഞ്ചായത്ത് അനുവദിച്ച ഫണ്ടുപയോഗിച്ചാണ് പൈപ്പ് മാറ്റിയത്. എന്നാല്‍, നിലവാരം കുറഞ്ഞവ വീണ്ടും സ്ഥാപിച്ചതോടെ അധികം കഴിയും മുമ്പേ പൊട്ടുകയായിരുന്നു. കോളനിയിലേക്ക് എത്തുന്ന പൈപ്പ് പല ഭാഗങ്ങളിലായി പൊട്ടിയിരുന്നു. ഇത് വെല്‍ഡ് ചെയ്യാനുള്ള കാലതാമസമാണ് വിതരണം പുനരാരംഭിക്കാന്‍ കഴിയാതെവന്നതിന് കാരണമെന്നാണ് അധികൃതരുടെ ഭാഷ്യം. എന്നാല്‍, അറ്റകുറ്റപ്പണി വൈകിപ്പിക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം. അടിയന്തരമായി കുടിവെള്ളവിതരണം പുനരാരംഭിച്ചില്ളെങ്കില്‍ ജലവകുപ്പ് ഓഫിസ് ഉപരോധിക്കുമെന്ന് കോളനിവാസികള്‍ മുന്നറിയിപ്പ് നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.