പെരുമ്പാവൂര്‍: മുഹമ്മദ് നബിയുടെ ജീവിത സന്ദേശം എന്നും ലോകത്തിന് മാതൃകയാണെന്നും ഇന്നത്തെ ആഗോള പ്രശ്നങ്ങള്‍ക്ക് പരിഹാരമായി പ്രവാചകന്‍െറ ദര്‍ശനങ്ങളെ സമര്‍പ്പിക്കണമെന്നും ജില്ലാ കലക്ടര്‍ എം.ജി. രാജമാണിക്യം. വാഴക്കുളം പഞ്ചായത്ത് മഹല്ല് അസോസിയേഷന്‍ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നബിദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ റിട്ട. ഡി.ജി.പി ഡോ. അലക്സാണ്ടര്‍ ജേക്കബ് ‘മുഹമ്മദ് നബി കാരണ്യത്തിന്‍െറ പ്രവാചകന്‍’ വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. ഏകദൈവ വിശ്വാസത്തില്‍ ഊന്നി മാനവ കുലത്തിന്‍െറ ഏകതയും മനുഷ്യ സമത്വവും ഉദ്ഘോഷിച്ച മഹാനായ ചരിത്ര പുരുഷനാണ് പ്രവാചകന്‍ മുഹമ്മദ് നബിയെന്ന് അദ്ദേഹം പറഞ്ഞു. അസോസിയേഷന്‍ പ്രസിഡന്‍റ് എം.കെ. ഹംസ അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അഡ്വ. മുഹമ്മദ് ഫൈസി ഓണമ്പിള്ളി പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഡ്വ. ബി.എ അബ്ദുല്‍ മുത്തലിബ് ഉപഹാര സമര്‍പ്പണം നടത്തി. വാഴക്കുളം പഞ്ചായത്ത് പ്രസിഡന്‍റ് വിജി സണ്ണി സമ്മാന വിതരണം നടത്തി. കെ.എം. അബ്ദുല്‍ അസീസ്, അബ്ദുല്‍ റഹ്മാന്‍ അഹ്സനി, എം.എസ്. നാസര്‍, ഷെരീഫ് പുത്തന്‍പുര, മുട്ടം അബ്ദുല്ല, ജബ്ബാര്‍ തച്ചയില്‍, കമാല്‍ റഷാദി, സലീം വാണിയക്കാടന്‍, എ.എസ്. കുഞ്ഞുമുഹമ്മദ്, സിദ്ദീഖ് മോളത്ത്, എം.ഇ. അഹമ്മദ്, ടി.പി. മക്കാര്‍പിള്ള, എം.എ. മുഹമ്മദ്, എ.എം. ബഷീര്‍, ജബ്ബാര്‍ ജലാല്‍, സത്താര്‍ എമ്പാശ്ശേരി, കുഞ്ഞുമുഹമ്മദ് മൗലവി ചേലക്കുളം, നൗഷാദ് ഫൈസി പട്ടിമറ്റം, അബ്ദുല്‍ റഹീം വഹബി, എം.എ. മുഹമ്മദ് കുഞ്ഞ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.